മണ്ണാര്‍ക്കാട്: ഇബ്‌നുസിന മെഡിക്കേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമി റ്റഡിന് കീഴിലുള്ള ഇബ്‌നുസിന ഇസ്ലാമിക് അക്കാദമി നാട്ടുകല്ലിന് സമീപം പാലോട് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ,പാരമ്പര്യവൈദ്യന്‍മാര്‍ക്ക് സര്‍ട്ടി ഫിക്കറ്റ് നല്‍കുന്ന കോഴ്‌സ്,അറബിക് ആസ്‌ട്രോളജി,പാരമ്പര്യ ആയുര്‍വേദം,കളരി മര്‍മ്മ ചികിത്സ,ഖുര്‍ ആന്‍ ചികിത്സ, ബിരു ദാനന്തര ബിരുദ കോഴ്‌സായ നജാഹി ഉള്‍പ്പടെ 30 ഓളം കോഴ്‌സുക ളാണ് അക്കാദമിയിലുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ഇബ്‌നുസിനയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്.28 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പാരമ്പര്യ വൈദ്യരംഗത്ത് പത്ത് വര്‍ ഷം പരിചയസമ്പന്നതയുള്ളവരെ ജനപ്രതിനിധികളുടെ സാക്ഷ്യപ ത്രത്തോടെയാണ് ഡിപ്ലോമ കോഴ്‌സില്‍ പ്രവേശനം നല്‍കുക. പാര മ്പര്യ വൈദ്യന്‍മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നിയമപ രമായി ഉയര്‍ത്തി കൊണ്ട് വരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇബ്‌നുസിന ഡയറക്ടര്‍ സി.എം.ജമാലുദ്ധീന്‍ നജാഹി ആലുവ പറ ഞ്ഞു.ഒമ്പതോളം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ സര്‍വീസാണ് പഠിപ്പിക്കുന്നത്.കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥാപനം തന്നെ നേരിട്ട് തൊഴില്‍ ഉറപ്പ് നല്‍കുന്നതായും വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണെന്നും ഇസ്ലാമിക പണ്ഡിത ന്‍മാര്‍ക്കായി പിഎസ് സി അംഗീകാരമുള്ളതാണ് നജാഹി ബിരുദ മെന്നും ജമാലുദ്ധീന്‍ നജാഹി പറഞ്ഞു.
ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണ വും ജൂണ്‍ ആറിന് രാവിലെ 9.30ന് നൂറോളം പണ്ഡിതന്‍മാരുടെ സാ ന്നിദ്ധ്യത്തില്‍ 11 ഓളം പ്രമുഖ പണ്ഡിതന്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹി ക്കും.വികെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയായിരിക്കും. മതസാ മൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.വാര്‍ത്താ സമ്മേളന ത്തില്‍ ഐക്യുഎകെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ഉസ്മാന്‍ സൈ നി കാഞ്ഞിരപ്പുഴ,സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ നജാഹി കാ ഞ്ഞിരപ്പുഴ,സെക്രട്ടറി സി.എച്ച് മുഹമ്മദ് ശാഫി മാഹിരി കോട്ടോ പ്പാടം,സല്‍മാനുല്‍ ഫാരിസ് അസ്ഹരി എന്നിവര്‍ പങ്കെടുത്തു.