പാലക്കാട്: വിവിധ മത്സരങ്ങളുമായി ലോക പുകയില രഹിത ദിന മാചരിക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. റീല്‍സ് തയ്യാറാക്കല്‍ മത്സരം,ഉപന്യാസ മത്സരം,ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. റീല്‍സ് തയ്യറാക്കല്‍ മത്സരം പുകയിലയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയ ത്തിലാണ്.പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരി ക്കുന്ന റീലുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം notobaccoday2022@gmail.com ല്‍ ലഭിക്കണം. മത്സരത്തില്‍ പങ്കെടു ക്കുന്നവര്‍ക്ക് പ്രായ പരിധിയില്ല. മത്സരാര്‍ത്ഥികളുടെ പേര്, വയസ്സ്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ റീലിനൊപ്പം ലഭ്യമാക്കണം. വിജയികള്‍ക്ക് യഥാക്രമം 15000, 10000, 7500 രൂപയും രണ്ട് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനായിരിക്കും.

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് ഉപ ന്യാസ മത്സരം സംഘടിപ്പിക്കുന്നത്. പുകയിലയും പരിസ്ഥിതി ആ ഘാതവും എന്ന വിഷയത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കുകളില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കാം. ഉപന്യാസത്തി ന് സ്‌കാന്‍ ചെയ്ത് പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ ജൂണ്‍ അഞ്ചിന് വൈ കിട്ട് അഞ്ചിനകം notobaccoday2022@gmail.com ല്‍ നല്‍കണം. മത്സര ത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, വയസ്സ്, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍ സ്‌കൂളിന്റെ പേര് പഠിക്കുന്ന ക്ലാസ് സ്‌കൂള്‍ വിലാ സം സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിനെ സാക്ഷ്യ പത്രം എന്നിവ ഉപന്യാസത്തോടൊപ്പം നല്‍കണം. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ലഭിക്കും. രണ്ട് പേര്‍ക്ക് പ്രോ ത്സാഹന സമ്മാനമായി 1000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തിലാണ് ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം.തയ്യാറാക്കുന്ന ഡിജിറ്റല്‍ പോസ്റ്ററുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം notobaccoday2022@gmail.com ല്‍ നല്‍കണം. ജെ.പി. ഇ.ജി ഫോര്‍മാ റ്റില്‍ പരമാവധി മൂന്ന് എം.ബി യിലായിരിക്കണം പോസ്റ്റര്‍ അയക്കേ ണ്ടത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയില്ല. മത്സരാ ര്‍ത്ഥികളുടെ പേര്, വയസ്സ്,മേല്‍വിലാസം എന്നിവ പോസ്റ്റിനൊപ്പം നല്‍കണം. ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10000,7500,5000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 1000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍ : 9447472562, 9447031057.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!