അലനല്ലൂര്‍: വെള്ളിയാര്‍ പുഴയിലുണ്ടായ ശക്തമായ മഴവെള്ള പാച്ചി ലിനെ തുടര്‍ന്ന് കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറി. വ്യാഴാ ഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് കോസ് വേയില്‍ വെള്ളം കയ റി തുടങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ചെറിയ വാഹനങ്ങളുടെ ഗതാഗതം മുടങ്ങി. മഴ പെയ്താല്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവാണ്. കോസ് വേ നവീകരിച്ച സമയ ത്ത് കൈവരി തൂണികള്‍ അടുത്തടുത്തായി നിര്‍മിച്ചത് ചപ്പുചവറു കളും മറ്റും തടഞ്ഞ് നിക്കാന്‍ കാരണമാകുന്നതായും ഇതുകാരണം വേഗത്തില്‍ വെള്ളം കോസ് വേയില്‍ കയറുന്നതായും നാട്ടുകാര്‍ പറയുന്നു. മഴക്കാലങ്ങളില്‍ കാലങ്ങളായുള്ള ഈ യാത്രാദുരിത ത്തിന് ശാശ്വത പരിഹാരമാണ് യാത്രക്കാരുടെ ആവശ്യം.