മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മു സല്‍മയ്‌ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.യുഡിഎഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം തിങ്കളാഴ്ചയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ട റിയ്ക്ക് നല്‍കിയത്.നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തായും ചര്‍ച്ചയ്ക്കാവശ്യമായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്ന തായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ജൂണ്‍ ആദ്യവാര ത്തോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് യുഡിഎഫ് അംഗങ്ങള്‍ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വ ന്നിരുന്നു.ഇത് ചര്‍ച്ചയ്‌ക്കെടുത്ത നവംബര്‍ 20ന് യുഡിഎഫ് അംഗ ങ്ങള്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതോടെ ക്വാറം തികയാത്ത തിനാല്‍ തള്ളിപ്പോവുകയായിരുന്നു.ഡിസംബര്‍ 20ന് ഉമ്മുസല്‍മ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ലീഗ് മുസ്ലിം ലീഗ് നേതൃത്വം യുഡിഎഫ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ 20ന് രാജിവെയ്ക്കാന്‍ ഉമ്മു സല്‍മ തയാറായില്ല.പിന്നീട് ഉമ്മുസല്‍മ രാജി വെച്ചതായി കാണിച്ചുള്ള കത്ത് ബ്ലോക്ക് പഞ്ചായത്തില്‍ ലഭിക്കുകയും സെക്രട്ടറി ഇത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അംഗീകൃത ഫോറത്തിലായിരുന്നില്ല രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തള്ളി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഉമ്മുസല്‍മയ്ക്ക് വഴിയായി. രാജികത്ത് സംബന്ധിച്ച് വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.

17 അംഗ ഭരണസമിതിയില്‍ നിലവില്‍ യുഡിഎഫിന് 11നും എല്‍ ഡിഎഫിന് അഞ്ചും സീറ്റാണ് ഉള്ളത്.മുസ്ലിം ലീഗ് അംഗമായിരുന്ന ഉമ്മുസല്‍മയെ പാര്‍ട്ടിയില്‍ നി്ന്നും പുറത്താക്കിയതായി നേതാ ക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!