മണ്ണാര്‍ക്കാട്:പുതുതലമുറയിലേക്ക് ലഹരി വിഷം കുത്തി വെക്കുന്ന മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതി ‘അവധിക്കാലം അറിവിന്‍ ത ണലില്‍ എന്ന പ്രമേയത്തില്‍’ സംഘടിപ്പിച്ച ‘ഇഖ്‌റഅ മോറല്‍ സ്‌കൂ ള്‍’ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥി സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹ രി ഉപയോഗം വരും കാലങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങ ള്‍ സൃഷ്ടിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സര്‍ ക്കാരും സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന പൊതുകൂട്ടായ്മ രൂപപ്പെടണമെന്നും ബോധവല്‍ക്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ലഹരി കേസുകളില്‍ പിടിക്കപ്പെടുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.
മെയ് 16 മുതല്‍ 22 വരെ നടന്ന മോറല്‍ സ്‌കൂള്‍ സമാപന സെഷന്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ണാര്‍ക്കാട് മണ്ഡലം സെക്ര ട്ടറി നാസര്‍ കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.ജാമിഅ അല്‍ ഹിന്ദ് ലക്ച്ചറര്‍ ഹംസ ജമാലി വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സമീര്‍ വേളക്കാടന്‍, വിസ്ഡം യൂത്ത് മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി ഉബൈദ്,വിസ്ഡം യൂത്ത് ജില്ലാ വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം പ്രസിഡന്റ് സനീര്‍ അല്‍ ഹികമി ,മണ്ഡലം സെക്രട്ടറി സഫീര്‍ അരിയൂര്‍, ട്രഷറര്‍ മാജിദ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അഷ്‌കര്‍ അരിയൂര്‍ , ഹാരിസ് ആറ്റൂര്‍ , അഷ്‌കര്‍ ഇബ്രാഹീം , സലാഹുദ്ദീന്‍ ഇബ്‌നു സലീം , വിസ്ഡം സ്റ്റുഡ ന്റ്സ് ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്ല അല്‍ ഹികമി , വിസ്ഡം സ്റ്റുഡന്റ്സ് അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി ഷാനിബ് അല്‍ ഹികമി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മണ്ണാര്‍ക്കാ ടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 70 ഓളം കുട്ടികള്‍ പങ്കെ ടുത്തു.