പാലക്കാട്: ചിൽഡ്രൻസ് ഹോമിലെയും മഹിളാ മന്ദിരത്തിലെയും താമസക്കാർക്ക് സർക്കസ് കാണുന്നതിനുള്ള അവസരമൊരുക്കി വിശ്വാസ്. ജീവിതത്തിൽ ആദ്യമായി സർക്കസ് കണ്ട ആവേശ ത്തി ലായിരുന്നു കുട്ടികളും വനിതകളും . സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കു ന്ന ഗ്രേറ്റ് ബോംബെ സർക്കസ്സിലെ ട്രപ്പീസ്, മണിപ്പൂരി വാൾ, കത്തി അഭ്യാസങ്ങൾ, ഫയർ ഡാൻസ് എന്നിവ കുട്ടികൾക്ക് കൗതുകമായി . സർക്കസ് കോമാളികളുടെ പ്രകടനങ്ങളും നായകളുടെ കണക്ക് കൂട്ടലും തത്തകളുടെ പ്രകടനങ്ങളും അവരെ പൊട്ടിച്ചിരിപ്പിച്ചു. വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റിന്റെ യും, ലീഡ് കോളേജിന്റെയും സഹകരണത്തോടെ ചിൽഡ്രൻസ് ഹോമിലെയും മഹിളാ മന്ദിരം, സർക്കാർ വനിതാ ശിശു മന്ദിരത്തി ലെയും നൂറോളം താമസക്കാർക്കും സഹായികൾക്കുമാണ് സൗജ ന്യമായി പ്രദർശനം ഒരുക്കിയത്. ജില്ലാ കലക്ടർ മൃണ്മയി ജോഷി, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വൈസ് പ്രസിഡന്റ് അഡ്വ. ദേവികൃപ, മാനേജിങ് കമ്മിറ്റി അംഗം രാജി അജിത്, ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി. ജയരാജൻ, മഹിളാ മന്ദിരം സൂപ്രണ്ട് എം. ടി. ടിൻസി., ചിൽഡ്രൻസ് ഹോം കെയർ ടേക്കർ എൻ. സലിം, വനിതാ ശിശു മന്ദിരം മാനേജർ മവിത, പി. എം. കേശവൻ, കൗൺസിലർ എ.മധു. എന്നിവർ നേതൃത്വം നൽകി.