പാലക്കാട്: സംയോജിത പരിപാലനത്തിലൂടെ മാലിന്യങ്ങള്‍ ഉപ യോഗ പ്രദമാക്കാമെന്ന് സെമിനാര്‍.മാലിന്യ നിര്‍മാര്‍ജ്ജനം വീടു കളില്‍ എന്ന വിഷയത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ബി.എം മുസ്തഫ സെമിനാര്‍ നയിച്ചു.വീടുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംഭരിച്ച് അത് മറ്റ് ജീവജാലങ്ങള്‍ക്കുള്ള ഭക്ഷണമാക്കി മാറ്റാന്‍ ഓരോരുത്തര്‍ക്കും കഴിയണം.അഴുകുന്ന മാലിന്യങ്ങളെ ഏത് രീതിയില്‍ സൂക്ഷിക്കണമെന്നും പിന്നീട് ചെടികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനായി ഉപയോഗിക്കേണ്ട രീതിയും സെമിനാറില്‍ വ്യക്തമാക്കി.
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതിന് പകരം കോഴികളെ വളര്‍ത്തി അവയ്ക്ക് ആഹാരമാക്കാന്‍ ശ്രമി ക്കണം. അഴുകുന്ന മാലിന്യങ്ങളിലുള്ള ഗന്ധം നിര്‍വീര്യമാക്കാന്‍ ചാണകം ഉപയോഗിക്കാം. അടുക്കള അവശിഷ്ടങ്ങളില്‍ നിന്നും പ്രോട്ടീന്‍ ഉണ്ടാക്കാനും കഴിയും. പട്ടാള ശലഭം വളര്‍ത്തുന്നത് വഴി കോഴികള്‍ക്ക് ആഹാരമാവുകയും അവയുടെ ഉത്പാദനം വര്‍ദ്ധി ക്കുകയും ചെയ്യുന്നു. പുഴുവില്‍ നിന്ന് ഡീസല്‍ വരെ ഉണ്ടാക്കാനും കഴിയുമെന്ന് ബി.എം മുസ്തഫ പറഞ്ഞു.
വീടുകളില്‍ ഗ്രോബാഗ്, പച്ചക്കറി ബിന്‍, കംമ്പോസ്റ്റ് എന്നീ രീതി യിലുള്ള മാലിന്യ പരിപാലന ഉപാധികള്‍ വേണം. സംയോജിത പരിപാലനം ചെടികള്‍ക്ക് അവശിഷ്ടമല്ല നല്‍കുന്നത് പകരം സ മ്പുഷ്ടമാണ്.പുതിയ കൃഷി രീതിയായ അക്വപോണിക്‌സ്, എയ് റോപോണിക്‌സ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായത് അടു ക്കള അവശിഷ്ടങ്ങളാണെന്നും സെമിനാറില്‍ പറഞ്ഞു.