മണ്ണാര്‍ക്കാട്: അട്ടപ്പാടിയെയും,ആദിവാസി വിഭാഗത്തെയും ഇടത് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ്.ജനങ്ങള്‍ ആശ്ര യിക്കുന്ന പ്രധാന പാതയായ മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് പു നര്‍ നിര്‍മാണം കിഫ്ബിയുടെയും സര്‍ക്കാര്‍ അനാസ്ഥമൂലം എങ്ങും എത്തിയിട്ടില്ല.അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന ആദിവാസി ശിശു മരണങ്ങള്‍,പോഷകാഹാര വിതരണത്തിലെ അപാകത,കോട്ടത്തറ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലായ്മ തുട ങ്ങി കടുത്ത അവഗണനയാണ് അട്ടപ്പാടി നേരിടുന്നതെന്നും മണ്ണാര്‍ ക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പടയൊരുക്കം ക്യാമ്പ് എക്‌സിക്യൂ ട്ടീവിലെ പ്രമേയത്തില്‍ വിമര്‍ശിച്ചു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബി.ജെ.പി,സംഘപരിവാര്‍ വര്‍ഗ്ഗീയതക്കെതിരെ മതേതര മൂല്യം ഉയ ര്‍ത്തിപ്പിടിച്ച് സമര പോരാട്ടങ്ങളും,പഠനക്യാമ്പുകളും സംഘടിപ്പി ക്കാനും തീരുമാനിച്ചു.സംസ്ഥാന സെക്രട്ടറി കെ.എം ഫെബിന്‍ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡ ണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.സംസ്ഥാന നിര്‍വ്വാഹക സമി തി അംഗം എം.പ്രശോഭ് മുഖ്യാതിഥിയായിരുന്നു.അന്തരിച്ച കോണ്‍ ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന കെ.ശങ്കരനാരായണനെ അ നുസ്മരിച്ചു.നിയോജകമണ്ഡലം പഠന ക്യാമ്പ്,യൂണിറ്റ് രൂപീകരണ ങ്ങള്‍,മണ്ഡലം കണ്‍വെന്‍ഷനുകള്‍,സമര പരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തന മാര്‍ഗരേഖ ക്യാമ്പ് എക്‌സിക്യുട്ടീവ് അംഗീ കരിച്ചു.
ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, അട്ട പ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിബു സിറിയക്ക്,ജില്ലാ ജന റല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍,പ്രതീഷ് മാധവന്‍,മുന്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോബി കുരുവിക്കാട്ടില്‍,കെ.ജി ബാബു, നി യോജക മണ്ഡലം വൈസ് പ്രസിഡണ്ട്മ്മാരായ അമീന്‍ നെല്ലിക്കു ന്നന്‍,അസീസ് കാര,ആഷിക്ക് വറോടന്‍,ഷാനു നിഷാനു, നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് തത്തേങ്ങലം,നിയോജകമണ്ഡലം സെ ക്രട്ടറിമാര്‍,മണ്ഡലം പ്രസിഡണ്ടുമാര്‍ സംസാരിച്ചു.