പാലക്കാട്: എല്‍ഐസി ഐപിഒക്കെതിരെ രാജ്യവ്യാപകമായി ന ടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ‘എല്‍ഐസിയെ സംരക്ഷി ക്കാന്‍ കേരളം ഒറ്റക്കെട്ട് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയില്‍ എ ല്‍ഐസി സംരക്ഷണ സമിതി രൂപീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായി മെയ് 7ന് പാലക്കാട് ബഹുജന കണ്‍വന്‍ഷന്‍ നട ക്കും.സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന യോഗം ജില്ലാ പ്ര സിഡണ്ട് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ചിങ്ങന്നൂര്‍ മനോജ് അധ്യക്ഷനായി.സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ വിശദീകരണം നടത്തി.251 അംഗ എല്‍ഐ സി സംരക്ഷണസമിതിയുടെ ചെയര്‍മാനായി പി.കെ.ശശിയെയും ജനറല്‍ കണ്‍വീനറായി ആര്‍.രാജീവിനെയും തെരഞ്ഞെടുത്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു, സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം.ഹരിദാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലന്‍, പി.കലാധരന്‍(എച്ച് എം എസ് ), എന്‍. ചന്ദ്രന്‍ (ടിയുസിഐ), പി.സി.ഹൈദരാലി(എന്‍എല്‍സി), മോഹന്‍ കാട്ടാശ്ശേരി(ടിയുസിസി) തുടങ്ങിയവര്‍ സംസാരിച്ചു.എല്‍ഐസി എംപ്ലോയീസ് യൂണിയന്‍ തൃശൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് ആര്‍. രാജീവ് സ്വാഗതവും എല്‍ഐസിഎഐഐ തൃശ്ശൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് സി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.