തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അ നുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വാ ഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശത മാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്ത ണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹന ങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നില വിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാ ണ് മന്ത്രി വിശദീകരിച്ചത്. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബ ന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നട പടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷ ണര്‍ക്ക് നിര്‍ദേശം നല്‍കി.