മണ്ണാര്‍ക്കാട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍ണയത്തിന് നടപ്പാക്കുന്ന അശ്വമേധം ക്യാമ്പെയ്നിന്റെ ഭാഗ മായി (ആക്റ്റിവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ സര്വ്വലന്റസ്) നാലാം ഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ 60 രോഗികളെ കണ്ടെത്തി. രോഗം സ്ഥിരീകരിച്ചവര്‍ക്കുള്ള ചികിത്സ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ജില്ലാ ലെപ്രസി ഓഫീസ ര്‍ ഡോ.റി.എന്‍. അനൂപ്കുമാര്‍ എന്നിവര്‍ അറിയിച്ചു. പരിശീലനം ല ഭിച്ച വൊളന്റിയര്‍മാര്‍ വീടുകളിലെത്തി വീട്ടിലുള്ളവരെ രോഗ ത്തെപ്പറ്റി ബോധവല്‍ക്കരിച്ചാണ് രോഗികളെ കണ്ടെത്തിയത്. ആ ശാപ്രവര്ത്തകര് ഗൃഹ സന്ദര്‍ശനത്തിലൂടെ നാല് രോഗികളെയും കണ്ടെത്തി. ശരീരത്തില്‍ നിറം മങ്ങല്‍, സ്പര്‍ശനശേഷി കുറയല്‍, കൈകാല്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടര്‍മാരെ സമീപിച്ച് കുഷ്ഠരോഗം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.
