മണ്ണാര്‍ക്കാട്: കിണറില്‍ അകപ്പട്ടെ പശുകിടാവിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.കുമരംപുത്തൂര്‍ സൗത്ത് പള്ളിക്കുന്നിലെ കാട്ടരായി വീട്ടില്‍ നാരായണന്റെ പശുകിടാവാണ് വീടിനോട് ചേര്‍ന്നുള്ള കി ണറില് വീണത്.വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.വട്ടമ്പലത്ത് നി ന്നുമെത്തിയ ഫയര്‍ഫോഴ്സ് ഹോസ് ബെല്‍റ്റ് ഉപയോഗിച്ച് കെട്ടിയാ ണ് പശുക്കുട്ടിയെ കിണറില്‍ നിന്നും പുറത്തെടുത്തത്.
