മണ്ണാര്‍ക്കാട്:സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെനാമധേയത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പണികഴിപ്പി ക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുസ്ലിം ലീഗ് മണ്ഡലം നേതൃയോഗം തീരുമാനി ച്ചു.മൂന്ന് നിലകളിലായി ഓഫീസ്,കോണ്‍ഫറന്‍സ് ഹാള്‍,എക്‌സി ക്യൂട്ടീവ് ചേംബര്‍,സി.എച്ച്.സെന്റര്‍,സെമിനാര്‍ ഹാള്‍,ഡിജിറ്റല്‍ ലൈബ്രറി കം റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവ ആധുനിക സംവിധാ നങ്ങളോടെ സജ്ജീകരിക്കുന്ന കെട്ടിടത്തിന് ഒന്നരകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ശിഹാബ് തങ്ങള്‍ സൗധം നിര്‍മ്മാണ ഫണ്ട് സമാഹരണവും സംസ്ഥാ ന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള ‘എന്റെ പാ ര്‍ട്ടിക്ക് എന്റെ ഹദിയ’ കാമ്പയിനും ശാഖാ,വാര്‍ഡ് തലങ്ങളില്‍ റം സാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തും.ഏപ്രില്‍ 15 ന് (വെള്ളി)സി.എച്ച് സെന്റര്‍ ദിനമായാചരിക്കും.പളളികള്‍ കേന്ദ്രീ കരിച്ചും ഗൃഹസന്ദര്‍ശനത്തിലൂടെയും ഓണ്‍ലൈനായും ജീവകാ രുണ്യ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണം നടത്താ നും യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുളള ഉദ്ഘാടനം ചെ യ്തു.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. എ.സലാം മാസ്റ്റര്‍ അധ്യ ക്ഷനായി.ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍,ജില്ലാ സെക്ര ട്ടറിമാരായ അഡ്വ. ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലാ യന്‍,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മു സ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി, ഭാരവാഹികളാ യ വി.ടി.ഹംസ മാസ്റ്റര്‍,റഷീദ് മുത്തനില്‍,ഹമീദ് കൊമ്പത്ത്,നാസര്‍ പുളിക്കല്‍,മുജീബ് മല്ലിയില്‍,കെ.ടി.അബ്ദുള്ള,ബഷീര്‍ തെക്കന്‍, കെ. സി.അബ്ദുറഹ്മാന്‍,പാറശ്ശേരി ഹസ്സന്‍,അ സീസ് പച്ചീരി, മജീദ് തെങ്ക ര, പി.മുജീബ്,കെ.വി.ഉസ്മാന്‍,യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീ ര്‍ പഴേരി, ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,ജില്ലാ ട്രഷറര്‍ നൗ ഷാദ് വെള്ളപ്പാടം,സെക്രട്ടറി അഡ്വ.നൗഫല്‍ കളത്തില്‍, എം.എസ്. എഫ് മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം സംസാരിച്ചു.