തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണ ത്തില്‍ ഇനി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭിപ്രായം രേഖ പ്പെടുത്താന്‍ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റിയായ എസ് സി ഇ ആര്‍ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതി നിധികളെ കൂടി ഉള്‍പ്പെടുത്തും.

വിദ്യാഭ്യാസ ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ ഇവിട ങ്ങളിലൊക്കെ കുട്ടികള്‍ക്ക് സ്ഥാനം ഉണ്ടാകും.കുട്ടികള്‍ എന്ത്, എ ങ്ങനെ, എപ്പോള്‍, എവിടെവച്ച് പഠിക്കണം എന്നിവയൊക്കെ വിദഗ്ധ രും അധ്യാപകരും മാത്രമാണ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നത്. ഇ വിടെയൊക്കെ തുടര്‍ന്നങ്ങോട്ട് കുട്ടികളുടെ അഭിപ്രായം കൂടി കേള്‍ ക്കും. ആവശ്യഘട്ടങ്ങളില്‍ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും. സം സ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് താല്പര്യമുള്ള വിദ്യാര്‍ ഥികള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള എല്ലാ സ ഹായവും എസ് സി ഇ ആര്‍ ടി നല്‍കും.

അക്കാദമിക വിദഗ്ദരുടെയും അധ്യാപകരുടെയും മുന്നില്‍ തങ്ങളു ടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ ലഭിക്കുന്ന അവസരം കുട്ടികള്‍ ക്ക് മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസം തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ രം ഗം കൂടുതല്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.ഈ വര്‍ഷം തന്നെ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേ പ്പറുകള്‍ വിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍ക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!