കുമരംപുത്തൂര്‍: മരുതുംകാട് ആദിവാസി കോളനിയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ വൈദ്യുതി കുടിശ്ശിക അടച്ച് തീര്‍ക്കാത്തതി നെതിരെ കോളനിവാസികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി യില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധക്കാര്‍ക്കൊപ്പം എ ത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി കുടിവെള്ള പദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചതോടെ കോളനിവാസികളു ടെ കുടിവെള്ളം മുട്ടി.രണ്ട് മാസം മുമ്പ് വൈദ്യുതി കണക്ഷന്‍ വി ച്ഛേദിച്ചപ്പോള്‍ കുടിശ്ശിക തുകയായ 30,000 രൂപയില്‍ 15,000 രൂപ പഞ്ചായത്ത് ഇടപെട്ട് അടച്ചിരുന്നു.ബാക്കി തുക മൂന്ന് ഗഡുക്കളായി അടച്ച് തീര്‍ക്കാന്‍ കോളനിവാസികളോട് അറിയിച്ചിട്ടുള്ളതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.എന്നാല്‍ കുടിശ്ശിക അടച്ച് തീര്‍ ക്കാമെന്നും പിന്നീട് വരുന്ന ബില്ല് ഗുണഭോക്താക്കള്‍ ചേര്‍ന്ന് അട യ്ക്കണന്നാണ് അറിയിച്ചിട്ടുളളതെന്ന് കോളനിവാസികള്‍ പ്രതി കരിച്ചു.അവസാന ബില്‍തുക ഗുണഭോക്താക്കള്‍ ചേര്‍ന്ന് അട യ്ക്കുകയും ചെയ്തിരുന്നു.
കുടിശ്ശികയെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന് കോ ളനിവാസികള്‍ പരാതിപ്പെടുന്നു.പ്രശ്‌നം പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് കൂടിയാണ് കോളനിവാസികളും ഡിവൈഎഫ്‌ഐ പ്ര വര്‍ത്തകരും ഇന്ന് പഞ്ചായത്തിലേക്കെത്തിയത്.എന്നാല്‍ പ്രതിഷേ ധക്കാരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വിഷയത്തെ ചൊല്ലി ഏ റെ നേരം വാക്കേറ്റമുണ്ടാവുകയായിരുന്നു.തുടര്‍ന്ന് മണ്ണാര്‍ക്കാട് എ സ്‌ഐ കെആര്‍ ജസ്റ്റിന്‍ സ്ഥലത്തെത്തി അനുനയ ചര്‍ച്ച നടത്തുക യായിരുന്നു.കുടിശ്ശിക അടച്ച് ശുദ്ധജല വിതരണം പുന:സ്ഥാപിക്കു മെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞ് പോയത്.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍.മണിക ണ്ഠന്‍,ലോക്കല്‍ കമ്മിറ്റി അംഗം അയിലക്കര മുഹമ്മദാലി, ഡിവൈ എഫ്‌ഐ നേതാക്കളായ അനൂപ്,ജമാല്‍,അന്‍ഷാദ് എന്നിവര്‍ നേതൃ ത്വം നല്‍കി.