മണ്ണാര്‍ക്കാട്: സഹകരണ ബാങ്കിങ് ചരിത്രത്തിലെ നാഴികകല്ലായി മാ റിയ മുറ്റത്തെ മുല്ല വായ്പാ പദ്ധതിയില്‍ ഇതുവരെ സംസ്ഥാനത്ത് വായ്പയായി നല്‍കിയത് 1251.46 കോടി രൂപ.ബ്ലേഡ് പലിശക്കാര്‍ എന്ന മ ഹാവിപ ത്തിനെ ഗ്രാമങ്ങളുടെ മുറ്റത്തു നിന്നും ഒരുപരിധി വരെ ഒഴിവാക്കു ന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സഹകരണ വ കുപ്പ് കുടും ബശ്രീയുമായി ചേര്‍ന്ന് പദ്ധതി ആരംഭിക്കുന്നത്.2018ല്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കാണ് കേരളത്തില്‍ ആദ്യമായി മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കിയത്.ഈ സവിശേഷ സംരഭം പിന്നീട് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
1000 രൂപ മുതല്‍ 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ നല്‍കുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള കൂലിവേലക്കാര്‍, ചെറുകിട കച്ച വടക്കാര്‍, നിര്‍ദ്ധന കുടുംബങ്ങള്‍ എന്നിവരെ ബ്ലേഡ് പലിശാ ബുദ്ധി മുട്ടുകളില്‍ നിന്നും കരകയറ്റാന്‍ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ സാ ധിക്കുന്നുണ്ട്. സഹകരണ വകുപ്പ് കുടുംബശ്രീ സംഘങ്ങള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. കുടുംബശ്രീക്ക് അത് സംഘങ്ങള്‍ക്കും കു ടുംബശ്രീ അംഗങ്ങള്‍ക്കും മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വായ്പ നല്‍ കാം. ഓരോ വാര്‍ഡിലെയും പ്രവര്‍ത്തനമികവും വിശ്വാസവുമുളള ഒന്നു മുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധ തി നടപ്പാക്കുന്നത്.
വീട്ടുമുറ്റത്ത് ചെന്ന് കുറഞ്ഞ പലിശ നിരക്കില്‍ ലഘു വായ്പ നല്‍കാ ന്‍ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ വലിയ പ്രത്യേകത. പരമാ വധി 52 ആഴ്ചകളായാണ് വായ്പ തിരിച്ചടക്കേണ്ടത്. ആഴ്ചതോറും വീടു കളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. കുടുംബ ശ്രീ യൂണിറ്റുകള്‍ ഈ വായ്പാ കണക്കുകള്‍ ഉത്തരവാദിത്തത്തോടെ സൂക്ഷിക്കും.പദ്ധതി ആദ്യം ആരംഭിച്ച പാലക്കാട് ജില്ലയിലാണ് ഏറ്റ വും കൂടുതല്‍ വായ്പ അനുവദിച്ചത്. 450.75 കോടി രൂപ. 220.91 കോടി രൂപയുടെ വായ്പയുമായി തൃശ്ശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊ ല്ലം 120.03, കണ്ണൂര്‍ 82.13, മലപ്പുറം 73.01, എറണാകുളം 64.36, തിരുവന ന്തപുരം 59.46, കാസറഗോഡ് 47.97, ആലപ്പുഴ 41.55, കോട്ടയം 38.6, പത്തനംതിട്ട 13.45, കോഴിക്കോട് 21.1, വയനാട് 10.38, ഇടുക്കി 7.76 കോടി എന്നിങ്ങനെ ഇതുവരെ 1251.46 കോടി രൂപയാണ് മുറ്റത്തെ മുല്ല വായ്പക്കായി സഹകരണ വകുപ്പ് അനുവദിച്ച തുക. സംസ്ഥാന ത്തെ എല്ലാ ജില്ലകളിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുമായി 14,237 കുടുംബശ്രീ യൂണിറ്റുകളാണ് സഹക രിച്ചു പോരുന്നത്.