തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 65-ാമത് വാര്‍ഷി കവും യാത്രയയപ്പ് സമ്മേളനവും അഡ്വ.കെ ശാന്തകുമാരി എംഎല്‍ എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍ കുട്ടി അധ്യക്ഷനായി.തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാഹുല്‍ മാധവ് മുഖ്യാതിഥിയായി.സര്‍വീസില്‍ നിന്നും വിരമിക്കുന്ന വി.പി. ജയരാ ജന്‍,എ.ആര്‍. സുധ,എ.രത്‌നകുമാരി എന്നിവര്‍ക്ക് പിടിഎ പ്രസിഡ ന്റ് ഷാജു ജേക്കബ് സ്‌നേഹോപഹാര സമര്‍പ്പണം നടത്തി. മാനേ ജ്‌മെന്റ് പ്രതിനിധി ശ്രീജ മഠത്തില്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റെജി ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഐഷാബാനു,ജോര്‍ജ്ജ് തച്ചമ്പാ റ സ്മിത പി.അയ്യങ്കുളം,ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ്,സ്റ്റാഫ് സെക്രട്ടറി പി എം ബല്‍ക്കീസ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.