മണ്ണാര്‍ക്കാട്: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ലോക ബാങ്ക്,ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇ ന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോ ടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി.ലോക ബാങ്കുമായും, എഐഐബിയുമാ യും സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച വായ്പാ കരാറിലെ എല്ലാ വ്യവസ്ഥ കളും പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ 2022 മാര്‍ച്ച എട്ടിന് പദ്ധതി പ്രാബല്യത്തില്‍ വന്നു. വായ്പയുടെ ആദ്യഗഡു അനുവദിക്കുന്ന തട ക്കമുള്ള പദ്ധതിയുടെ തുടര്‍നടപടികള്‍ക്ക് ഉടന്‍ വഴിയൊരുങ്ങുമെ ന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവി ന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കേരളത്തിലെ നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ശ ക്തിപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യ വികസനത്തിനും, ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നതി നും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നു വരുന്ന മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി ഉത്തേ ജനം നല്‍കും. പദ്ധതി പൂര്‍ത്തീകരണത്തോടെ ഖരമാലിന്യ പരിപാ ലന രംഗത്ത് കേരളം പുതിയൊരു മാതൃക സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേ ഷന്‍ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേര്‍ക്ക് ഈ പദ്ധ തിയുടെ ഗുണം ലഭിക്കും. ആറ് വര്‍ഷ കാലയളവില്‍ പൂര്‍ത്തിയാകു ന്ന പദ്ധതിയുടെ അടങ്കല്‍ തുക 300 മില്യണ്‍ യു എസ് ഡോളര്‍ ആണ് (ഏകദേശം 2200 കോടി രൂപ). ഇതില്‍ 105 മില്യണ്‍ യു എസ് ഡോളര്‍ ലോകബാങ്ക് വിഹിതവും 105 മില്യണ്‍ യു എസ് ഡോളര്‍ ഏഷ്യന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എ.ഐ.ഐ.ബി) വിഹിതവു മാണ്. ബാക്കി തുകയായ 90 മില്യണ്‍ യു എസ് ഡോളര്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണെന്ന് മന്ത്രി വിശദീകരിച്ചു.
ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങള്‍ക്കും വെല്ലുവിളിക ള്‍ ക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ല ക്ഷ്യം. നഗരങ്ങളിലെ എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണമായ ഖരമാലിന്യ ശേഖരണം, ഖരമാലിന്യ പരിപാലന കേന്ദ്രങ്ങളുടെ വികസനം, പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യം പൂര്‍ണമായും സംസ്‌കരിച്ച് ഭൂമി വീണ്ടെടുക്കുക, സം സ്‌കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ പരിപാലനത്തിനായി ലാന്‍ഡ്ഫില്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, പുനരുപയോഗവും പുനചക്രമ ണവും സാധ്യമാക്കി മാലിന്യത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന ങ്ങളുടെ നിര്‍മാണം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും. പരി സ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖരമാലിന്യ പരിപാലനത്തിന് ഓ രോ തദ്ദേശ സ്ഥാപനങ്ങളിലും പ്രദേശത്തിന്റെ പ്രതേകതകള്‍ക്കനു സരിച്ച് സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇ തിനായി ആവശ്യമുള്ള സാങ്കേതിക പിന്തുണ, സാങ്കേതിക വിദഗ്ധ രുടെ സേവനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.