പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോ ട്ടല്‍ ഫോര്‍ട്ട് പാലസില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. 55 സംരംഭകര്‍ പങ്കെടുത്ത ജില്ലാതല സംഗമത്തില്‍ 20.59 കോടി രൂപയുടെ നിക്ഷേപക പദ്ധതികള്‍ ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇന്‍ -ചാര്‍ജ്ജ് എം.ഗിരീഷ് അധ്യക്ഷനായ പരിപാടി യില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. ജില്ലാ വ്യ വസായ കേന്ദ്രം മാനേജര്‍ പി. സ്വപ്ന, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ ജോസഫ്, ഇ.കെ രഞ്ജിത്ത്, ആര്‍.പി ശ്രീനാഥ്, അരുണ്‍, ബി. നിതേഷ്, എന്നിവര്‍ സംസാരിച്ചു.