പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാരതപ്പുഴ പുനരുജ്ജീ വന പദ്ധതിയുടെ ഭാഗമായി നീര്‍ച്ചാലുകള്‍, തോടുകള്‍ വീണ്ടെടു പ്പിനായി ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടപ്രവര്‍ത്തനങ്ങളുടെ ജി ല്ലാതല ഉദ്ഘാടനം മാര്‍ച്ച് 22 ന് കണ്ണാടി പുഴയോരത്ത് നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ചേ ര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി അവലോകന യോഗത്തി ലാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഓരോ ഗ്രാമപഞ്ചായത്ത് നഗരസഭകളിലെ ചെ റുചാലുകള്‍, തോടുകള്‍, പുഴകള്‍ മൂന്നു മാസത്തിനകം മാലിന്യ മു ക്തമാക്കും. നീര്‍ച്ചാലുകളിലേക്ക് സുരക്ഷിതമായ ജലം ഒഴുക്കുന്ന തിനുള്ള നടപടികള്‍ സ്വീകരിക്കും. ഏറ്റെടുക്കുന്ന തോട് നീര്‍ച്ചാ ലുകളുടെ ഹൈഡ്രോളജീയ സവിശേഷതകള്‍ പരിഗണിച്ച് വിവിധ സാങ്കേതിക ഇടപെടലുകള്‍ നടത്തും. ലഭ്യമാകുന്ന വേനല്‍ മഴ വെ ള്ളം തടഞ്ഞു നിര്‍ത്തുന്നതിനും ജല പോഷണത്തിനും സഹായക രമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ജല ലഭ്യത വര്‍ദ്ധിപ്പിച്ച് ജലനഷ്ടം കുറയ്ക്കാനുള്ള വിവിധ പദ്ധതിക ള്‍ ഏറ്റെടുക്കാനും മഴവെള്ള റീചാര്‍ജ്ജിഗ് പ്രവര്‍ത്തനം ജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി. സം രക്ഷിക്കുന്ന ഓരോ നീര്‍ച്ചാലിന്റെയും തുടര്‍ സംരക്ഷണ പ്രവര്‍ത്ത നങ്ങള്‍ ഉറപ്പാക്കുന്നതിന് പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാനും പരിപാ ലന സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഭാര തപ്പുഴ പുനരുജ്ജീവന പദ്ധതി കോര്‍-കമ്മിറ്റി കണ്‍വീനര്‍ പി.കെ സു ധാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു.