പാലക്കാട്: കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഐ.എന്‍.സി സംയുക്ത മായി നടത്തുന്ന രണ്ടാംഘട്ട ആഡംബര കപ്പല്‍ യാത്ര മാര്‍ച്ച് 26ന് പാ ലക്കാട് നിന്ന് ആരംഭിക്കുന്നു.പാലക്കാട് നിന്നും രണ്ട് ബസ്സുകളിലാ യാണ് യാത്ര ക്രമീകരിക്കുന്നത്.മാര്‍ച്ച് 26 ന് ഉച്ചയ്ക്ക് 1.30 ന് പാല ക്കാട് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റേഷനില്‍ നിന്നും യാത്ര പുറപ്പെ ട്ട് വൈകിട്ട് അഞ്ചോടെ എറണാകുളം എത്തി, വൈകിട്ട് 5.30 മുതല്‍ 10.30 വരെ അഞ്ച് മണിക്കൂര്‍ കലാപരിപാടികള്‍, രാത്രി ഭക്ഷണം ഉള്‍പ്പടെ ആസ്വദിച്ച് ആഡംബര കപ്പലില്‍ യാത്ര ചെയ്യാം.മാര്‍ച്ച് 27 ന് പുലര്‍ച്ചെ 2.30 ഓടെ പാലക്കാട് തിരികെ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 3499 രൂപയും, അഞ്ചിനും പ ത്തിനും ഇടയിലുള്ളവര്‍ക്ക് 1999 രൂപയുമാണ് നിരക്ക്. അഞ്ച് വയ സ്സില്‍ താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. യാത്രയില്‍ പങ്കെ ടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണം. ബുക്കിംഗ് സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കേണ്ട താണ്. അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമാണ്.
പുതുവര്‍ഷദിനത്തിലാണ് ആദ്യ കപ്പല്‍യാത്ര നടത്തിയത്. കേരള ത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 245 പേര്‍ പങ്കെടുത്ത ആദ്യ യാത്രയില്‍ പാലക്കാട് നിന്നും രണ്ട് ബസ്സുകളിലായി 78 പേരാണ് യാത്രയില്‍ പങ്കാളികളായത്.രണ്ടാം ഘട്ട ആഡംബര കപ്പല്‍ യാത്ര യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 871 4062 425, 9947086128 നമ്പറുകളില്‍ ബന്ധപ്പെടാം.