അഗളി:കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാര്‍ത്ഥികള്‍ അഭി മുഖീകരിച്ച പഠന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ‘തെളിമ’പദ്ധതി യുമായി പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം.ജില്ലയിലെ തെരെഞ്ഞെടുത്ത ഗോത്രവര്‍ഗ മേഖലകളിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയത്തിലെത്തിക്കുക എന്നതാണ് തെളിമ പദ്ധതിയുടെ ലക്ഷ്യം. ജില്ലാതല ഉദ്ഘാടനം ഷോളയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോ ള്‍ നിര്‍വഹിച്ചു.ലളിതവല്‍ക്കരിച്ച പഠന സഹായികള്‍ വിതരണം ചെയ്തു.ടെക് ലാബ് ഉദ്ഘാടനവും നടത്തി.എന്‍ എസ് എസ് റീജിയണ ല്‍ കണ്‍വീനര്‍ ഡോ എന്‍ രാജേഷ് അധ്യക്ഷനായി.ജില്ലാ പഞ്ചായ ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി.സി.നീതു,എന്‍എസ്എസ് മണ്ണാര്‍ ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച് ഫഹദ്,ഷാജി താഴത്തു വീട്, അമ ല്‍ രാജ് മോഹന്‍,പി.കെ സ്മിത,റഹ് മത്ത് ,ഐശ്വര്യ,രങ്കസ്വാമി സം സാരിച്ചു.