മണ്ണാര്‍ക്കാട്: വിലതകര്‍ച്ച,കാലാവസ്ഥ വ്യതിയാനം,വന്യമൃഗ ശ ല്യം,വര്‍ദ്ധിച്ച കൂലി ചിലവുകള്‍,തൊഴിലാളി ക്ഷാമം എന്നിവയില്‍ കാര്‍ഷി മേഖല പ്രതിസന്ധി നേരിടുമ്പോള്‍, ഭൂനികുതി കുത്തനെ വ ര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പി ന്മാറണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേ ഷന്‍ (കിഫ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കര്‍ഷകരെ കൂടുതല്‍ ദുരി തത്തിലേക്കു തള്ളി വിടുന്നതിനും,കാര്‍ ഷികവൃത്തിയില്‍ നിന്ന് അ കറ്റുന്നതിനേ ഈ തീരുമാനം ഉപകരി ക്കൂ.കാട്ടു പന്നിയെ വെര്‍മിന്‍ ആയി പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച തിനെതിരെ ശബ്ദം ഉയര്‍ത്താ തിരുന്നത് എന്തുകൊണ്ടെന്നു സം സ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മറു പടി പറയണം.പരമ്പരാഗത രീതി ഉപേക്ഷിച്ചു ഭൂമിയുടെ മൂല്യത്തി ന്റെ അടിസ്ഥാനത്തില്‍ ഭൂ നികു തി നിശ്ചയിക്കണം.ചെറുകിട കര്‍ ഷകരെ ഭൂ നികുതി വര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കണം കിഫ സം സ്ഥാന സര്‍ക്കാരിനോട് ആവശ്യ പ്പെട്ടു.
അനുകൂലമായ തീരുമാന ങ്ങള്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കില്‍ കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്നും കിഫ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.