തിരുവനന്തപുരം: പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങ ള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരി ച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയര്‍പേഴ്സണ്‍ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകു പ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍ പേഴ്സണായി കരിക്കുലം കോര്‍ കമ്മിറ്റിയുമാണ് രൂപീകരിക്കുന്നത്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂ ള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാ ഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കു ന്നത്.
വിദഗ്ധ സമിതി സര്‍ക്കാരില്‍ സമര്‍പ്പിച്ച ഒന്നാം ഭാഗം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്ന ശുപാര്‍ശ അംഗീകരിച്ച് സെക്കന്ററി, ഹയര്‍ സെക്ക ണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റുകളെ സം യോജിപ്പിച്ചുകൊണ്ട് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ എന്ന പൊതുസംവിധാനം രൂപീകരിച്ചു. തുടര്‍ന്ന്, ഹയര്‍ സെക്കണ്ടറി വരെ യുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പു നര്‍വിന്യാസം, സ്പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കല്‍,വിദഗ്ധ സമിതി യുമായി ബന്ധപ്പെട്ട കോടതി കേസുകള്‍, കെ ഇ ആര്‍ ഭേദഗതികള്‍, വിവരാവകാശ അപേക്ഷകള്‍ എന്നീ ജോലികള്‍ നിര്‍വഹിക്കുന്ന തിനായി സെക്രെട്ടറിയേറ്റില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. ഈ സെ ല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന തിനും, സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കുന്നതിനുമായി അംഗങ്ങളെ ഉള്‍ പ്പെടുത്തി ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ പ്ര വര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടു ത്താന്‍ സീമാറ്റ് കേരളയുടെ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
2022-23 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്നു മുതല്‍ പത്തു വരെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി വിതരണത്തിനാ യി തയ്യാറെടുത്തു വരികയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നിലവി ലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപു സ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുവാനുള്ള സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളി ലും അച്ചടിച്ച പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.