മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വി കസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ് മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 10 വരെ നീട്ടി. കോവിഡ് പ്രതിസന്ധി മൂ ലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ വൈകിയതിനാല്‍ കൂടു തല്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പി ന്റെയും അഭ്യര്‍ഥന മാനിച്ചാണ് തിയതി നീട്ടിയത്.
എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 35 വയസ്സില്‍ താഴെ പ്രായമുള്ള ഗവേഷണ വിദ്യാര്‍ഥികള്‍ വരെയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും വൈഐപിയില്‍ പങ്കെടുത്ത് ആശയങ്ങള്‍ സമര്‍പ്പിക്കാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാ ക്ഷ്യപത്രം സഹിതം രണ്ടുമുതല്‍ അഞ്ചു വരെ അംഗങ്ങളുള്ള സം ഘമായി വേണം പങ്കെടുക്കാന്‍. വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ആശയങ്ങളാണ് സമ ര്‍പ്പിക്കേണ്ടത്.ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 8000 ടീമു കള്‍ക്ക് 25000 രൂപ വീതവും അതില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകള്‍ക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെ ത്തുന്ന 900 ടീമുകള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ ആശയത്തെ വി കസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാ മ്പത്തിക സഹായവും നല്‍കും.
കര്‍ശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങള്‍ കണ്ടെത്തുക. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും yip.kerala.gov.in സന്ദര്‍ശിക്കുക.