ഒറ്റപ്പാലം: പാലക്കാട് – തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി – പാമ്പാടി റെയില്‍വേ മേല്‍പ്പാലവും ഭാരതപ്പുഴപ്പാലവും നിര്‍മ്മിക്കു ന്നതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ യാണ് ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശ്ശൂര്‍ ജില്ലയിലേക്കുള്ള ഏറ്റവും പ്ര ധാനപ്പെട്ട പാതയാണിത്. പാലക്കാട് ജില്ലയിലെ ലെക്കിടി-പേരൂര്‍ പഞ്ചായത്തിനെയും തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായ ത്തിനെയും ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. അഡ്വ.കെ. പ്രേംകുമാര്‍ എം.എല്‍.എ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ്, ലക്കിടി-പേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.