അലനല്ലൂർ: വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി ക്കു വിട്ട സർക്കാർ നയത്തിനെതിരെ എടത്തനാട്ടുകര മേഖലാ മുസ്‌ ലിം ലീഗ് കമ്മിറ്റി വഖഫ് സംരക്ഷണ സമര സംഗമം നടത്തി. മുസ്‌ ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാംഘട്ട വഖഫ് സംര ക്ഷണ സമര പരിപാടിയുടെ ഭാഗമായാണ് സമര സംഗമം നടത്തി യത്. കോട്ടപ്പള്ള സെൻ്ററിൽ നടന്ന പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ സ്വാഗതവും എം.അബ്ദു മാസ്റ്റർ നന്ദിയും പറഞ്ഞു. മുസ് ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.പി.എ ബക്കർ മാസ്റ്റർ, റഷീദ് കൊടക്കാട് (വിസ്ഡം), നസീർ സ്വലാഹി (കെ.എൻ.എം), റഷീദ് ചതുരാല (ഐ.എസ്.എം മർക്കസു ദഅവ), മഠത്തൊടി അലി, ഹംസ പടുവൻപാടൻ, നാണി പൂളക്കൽ, വാപ്പു തൂവ്വശ്ശേരി, സുൽഫീക്കർ അലി, കെ.ടി ജഫീർ, നൗഷാദ് പു ത്തൻക്കോട്ട്, ഉണ്ണീൻ വാപ്പു, റഫീഖ പാറോക്കോട്ട്, ടി.പി സൈനബ, പി.പി സജ്ന സത്താർ, റഹീസ് എടത്തനാട്ടുകര, അഫ്സൽ കൊറ്റരാ യിൽ, മൂസ പുലയക്കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!