അഗളി:പാമ്പുകടിയേറ്റ് ജീവന്‍ അപകടത്തിലായ കുട്ടിയ്ക്ക് കോട്ട ത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുജന്‍മം. അഗ ളി രാജീവ് കോളനിയിലെ ശെല്‍വരാജിന്റെ മകന്‍ കൈലാസ്‌നാഥി നെയാണ് (10) ആശുപത്രിയിലെ ജീവനക്കാര്‍ രക്ഷിച്ചത്.വീട്ടു പരിസ രത്ത് വെച്ച് ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കൈലാസിന് കടി യേറ്റത്.ഉടന്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവി ടെ നിന്നും വിദഗ്ദ്ധ ചികിത്സക്കും ശിശുരോഗ വിദഗ്ദ്ധന്റെ പരിച രണത്തിനുമായി കുട്ടിയെ കോട്ടത്തറ ആശുപത്രിയിലേക്ക് എത്തി ക്കുകയായിരുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്ഥയിലായിരു ന്നു.കുട്ടിയെ ഇന്‍കുബേറ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ചികിത്സ നല്‍കി ഹൃദയതാളം വീണ്ടെടുത്തു.കാലിലെ കടിയേറ്റ പാടുകളും കുട്ടിയുടെ ലക്ഷണങ്ങളും നാഡീവ്യൂഹത്തെ ബാധിക്കു ന്ന പാമ്പിന്‍ വിഷത്തിന്റേതാണെന്ന് മനസ്സിലായതോടെ 30 ആന്റി വെനം മരുന്നുകളും വെന്റിലേറ്ററും ഉള്‍പ്പെട്ട ചികിത്സ ലഭ്യമാക്കു കയും ചെയ്തു.അഞ്ച് മണിക്കൂറോളം നീണ്ട തീവ്രപരിചരണത്തി നൊടുവില്‍ കുട്ടി ശബ്ദങ്ങളോട് പ്രതികരിച്ചു.കണ്ണുകളുടേയും ശരീര പേശികളുടേയും ചലനം വീണ്ടെടുത്ത് മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.
ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.ദിലീഷ് കെഎസിന്റെ നേതൃത്വത്തില്‍ അനസ്‌തേഷ്യസ്റ്റ് ഡോ.ദിബിന്‍ രാജ്,വാര്‍ഡ് എം ഒ ഡോ.രജനീഷ് എസ് ആര്‍,സിഎംഒ പീഡിയാട്രീഷ്യന്‍ വിദ്യ വിഎസ്,ഫിസിഷ്യന്‍ ഡോ.അബ്ദുള്‍ റഷീദ്,നഴ്‌സിംഗ് ഓഫീസര്‍മാരായ നിസ്സി,വിഷ്ണുപ്രിയ, പാഞ്ചാലി എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കുട്ടിയെ ചികി ത്സിച്ചത്.ഇപ്പോള്‍ കുട്ടി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ തൃ പ്തികരമായ ആരോഗ്യനിലയില്‍ തുടരുന്നതായി ആശുപത്രി സൂപ്ര ണ്ട് ഡോ.അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.