കോട്ടോപ്പാടം: ദേശീയ പള്‍സ് പോളിയോ നിര്‍മാര്‍ജ്ജന പരിപാടിയു ടെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം ന ല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ ദാലി അധ്യക്ഷനായി.വികസന സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്.പി ,അബീബ ത്ത്.ടി, ജെ.പി.എച്ച് എന്‍ മിനി ചാക്കോ എന്നിവര്‍ ക്ലാസ്സ് എടുത്തു. പഞ്ചായത്തിലെ അഞ്ചു വയസ്സിന് താഴെയുള്ള 4838 കുട്ടികള്‍ക്ക് 40 ബൂത്തുകളിലുടെ പോളിയോ തുള്ളി മരുന്ന് നല്‍കും.പട്ടികവര്‍ഗ ഊരുകളിലുള്‍പ്പടെ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍ കുന്നതിനുള്ള സംഘത്തെ സ്ജ്ജമാക്കിയിട്ടുള്ളതായി മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി അറിയിച്ചു.