പല്ലശ്ശന: പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ഒഴിവ് സമയം ചിലവി ടാനും വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനും പല്ലശ്ശന കൂ ടല്ലൂരില്‍ സ്‌നേഹവീടൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. 1015.5 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ ണത്തില്‍ സ്ത്രീകള്‍ക്കും , പുരുഷന്‍മാര്‍ക്കുമായി പ്രത്യേക മുറിക ള്‍, അടുക്കള, ലിവിങ്ങ് ഏരിയ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട് . ഭിന്നശേഷി സൗഹൃദമായാണ് വീട് നിര്‍മിച്ചിരിക്കുന്നത്.19,10261 രൂ പ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പകല്‍ സമയം മുഴുവന്‍ വയോജനങ്ങള്‍ക്ക് സ്‌നേഹ വീടില്‍ ഇരിക്കു ന്നതിനുള്ള സൗകര്യങ്ങള്‍ ഏറ്റവും വേഗത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും . സ്‌നേഹവീടില്‍ ഭക്ഷണം നല്‍കുന്നതി നും, ഫര്‍ണീച്ചറുകള്‍ ലഭ്യമാകുന്നതിനും, കെയര്‍ ടെയ്ക്കറുടെ സേ വനം ലഭ്യമാക്കുന്നതിനുമായി പഞ്ചായത്ത് ഫണ്ട് വകയിരുത്തിയി ട്ടുണ്ട് കൂടെ നടപ്പിലാക്കുന്നതോടെ സ്‌നേഹ വീട് പൂര്‍ണമായും സ ജ്ജമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സ്‌നേഹവീട് ഉദ്ഘാ ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. രജനി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സി. അശോകന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ ണ്‍ കെ.കെ. യശോദ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനന്ദകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെ യര്‍പേഴ്‌സണ്‍ എ. സജില, ആര്‍. ജയനാരായണന്‍, പി. ഗീത, ആര്‍. കണ്ണദാസ്, എസ്. അജീഷ് കുമാര്‍, എസ്. മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!