മണ്ണാര്‍ക്കാട്: തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ്, കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലുക ള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമ യക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമ യങ്ങളില്‍ കാണുന്നതിനായി കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകള്‍ അടു ത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീ കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷ ണം ശനിയാഴ്ചയോടെ പൂര്‍ത്തിയതിനാല്‍ പൊതുപരീക്ഷയ്ക്ക് പ്ര യോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവത രിപ്പിക്കുന്ന റിവിഷന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. രാ വിലെ 07.30 മുതല്‍ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതല്‍ 05.30 വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്ടു റിവിഷന്‍. ഇവ യുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ അതേ ദിവസം വൈ കുന്നേരം 07.00 മണിമുതലും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം 09.30 മുതലും തുടര്‍ച്ചയായി നല്‍കും.
പ്ലസ്ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും തിങ്കള്‍ മുതല്‍ ഫ സ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമായിത്തുടങ്ങും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെത്തന്നെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാനും കഴി യുന്ന സംവിധാനമാണിത്. ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍ ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്തും കേള്‍ക്കാവുന്നതാണ്.പത്താം ക്ലാസിന്റെ മൂന്ന് റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയാണ്. അടുത്ത ദിവസം രാവിലെ 06.00 മണി മുതല്‍ കൈറ്റ് വിക്ടേഴ്സിലും ഉച്ചയ്ക്ക് 02.30 മുതല്‍ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പത്താം ക്ലാസിന്റെ റിവിഷന്‍ പുനഃസംപ്രേഷണം ചെയ്യും. പത്തിലെ മുഴുവന്‍ ഓഡിയോ ബുക്കുകളും പോര്‍ട്ടലില്‍ ലഭ്യമാണ്. പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ രാവി ലെ 09.00 മണി മുതല്‍ 10.30 വരെയും പുനഃസംപ്രേഷണം രാത്രി 10.00 നും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 08.00 മണി മുതലും ആയിരിക്കും. പ്രീ-പ്രൈമറി ക്ലാസ് രാവിലെ 10.30 നും പുനഃ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേന്ന് 03.30 നും ആയിരി ക്കും.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ കൈറ്റ് വിക്ടേ ഴ്സില്‍ യഥാക്രമം 12.30, 01.00, 01.30, 02.00, 02.30, 03.00, 03.30 മണിയ്ക്ക് സംപ്രേഷണം ചെയ്യും. ഈ ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം വൈകുന്നേരം 04.30 മുതല്‍ 08.00 മണി വരെ ഇതേ ക്രമത്തില്‍ നടത്തും. ഒന്‍പതാം ക്ലാസ് രാവിലെ 11.00 മണി മുതല്‍ 12.00 മണി വരെയും എട്ടാം ക്ലാസ് 12.00 മണി യ്ക്കും സംപ്രേഷണം ചെയ്യും. ഈ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 07.00 മണി മുതല്‍ 08.00 മണി വരെയും (ഒന്‍പത്) വൈകുന്നേരം 04.00 മണിയ്ക്കും (എട്ട്) പുനഃസംപ്രേഷണം ചെയ്യും.
പത്ത്, പ്ലസ്ടു ക്ലാസുകളുടെ തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി മാര്‍ച്ച് ആദ്യം മുതല്‍ ആരംഭിക്കും. റെഗുലര്‍ ക്ലാസുകള്‍, ഓഡിയോ ബുക്കുകള്‍, റിവിഷന്‍ ക്ലാസുകള്‍, സമയക്രമം തുടങ്ങിയവ തുടര്‍ച്ചയായി firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും. ഓഡിയോ ബുക്കുകളും ക്ലാസുകളും സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് നല്‍കിയ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ലാപ്ടോപ്പുകളും പ്രയോജനപ്പെടുത്തി ആവശ്യമുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കാനും സ്‌കൂളുകള്‍ക്ക് കൈറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.