മണ്ണാര്‍ക്കാട്: എംഇഎസ് കോളേജ്-പയ്യനെടം-മൈലാംപാടം റോഡി ല്‍ നടന്ന് ഇപ്പോള്‍ വരുന്ന നവീകരണ പ്രവൃത്തികളുടെ പുരോഗതി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിലയിരുത്തി.2.600 കിലോ മീറ്റര്‍ ഭാഗ ത്താണ് ടാറിങ് നടത്തിയിട്ടുള്ളത്.മെറ്റലിങ് നടന്നിട്ടുള്ള ഭാഗങ്ങളി ല്‍ രണ്ടാഴ്ചക്കകം ടാറിങ് ആരംഭിക്കും.വലിയ തോതില്‍ ഉയര്‍ത്തി അഴുക്കുചാല്‍ നിര്‍മിച്ച ഭാഗങ്ങളില്‍ അഴുക്കുചാല്‍ പൊളിച്ച് വീടു കളിലേക്കും പോക്കറ്റ് റോഡുകളിലേക്കും ഉള്ള വഴി സൗകര്യപ്പെ ടുത്താന്‍ കിഫ്ബി അധികൃതരുമായി ധാരണയായിട്ടുള്ളതായി എംഎല്‍എ അറിയിച്ചു.
റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം നല്‍കുന്നതിനും മറ്റും ആവേശപൂര്‍വം നാട്ടുകാരെത്തുന്നത് സ്വാഗതാര്‍ഹവും ശ്ലാ ഘനീയവുമാണെന്ന് എംഎല്‍എ പറഞ്ഞു.ഇപ്പോള്‍ നടക്കുന്ന പ്രവൃ ത്തികള്‍ വളരെ നല്ല നിലയില്‍ മുന്നോട്ട് പോകുന്നുവെന്നതില്‍ എം എല്‍എ സംതൃപ്തി പ്രകടിപ്പിച്ചു.നാല് മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു നല്‍കാമെന്നാണ് കിഫ്ബി അധികൃതര്‍ അറിയിച്ചി ട്ടുള്ളതെന്നും മഴയ്ക്ക് മുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുള്ളതായും എംഎല്‍എ പറഞ്ഞു.
നാല് വര്‍ഷം മുമ്പ് കിഫ്ബിയിലുള്‍പ്പെടുത്തി നവീകരണം ആരംഭി ച്ച റോഡ് പ്രവൃത്തി പലതവണ മുടങ്ങുകയും പിന്നീട് പുനരാരംഭി ക്കുകയും ചെയ്തിരുന്നു.റോഡ് വിഷയത്തില്‍ നാട്ടുകാരുടെ നേതൃത്വ ത്തില്‍ നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. ഹൈക്കോടതി യുടെ വരെ ഇടപടലുണ്ടായി.പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മിലുള്ള ശീതസമരമാണ് പ്രവൃത്തികള്‍ മുടങ്ങാന്‍ ഇടയാക്കിയ ത്.അതിനിടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുമ രാമത്ത് പ്രവൃത്തികളില്‍ കാലതാമസം നേരിടുന്നതായി കണ്ടെ ത്തിയതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.നിലവില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടന്നു വരുന്നത്.