അലനല്ലൂര്‍: കര്‍ഷര്‍ ഉല്‍പ്പാദിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി വിപണനം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി അലന ല്ലൂര്‍ ആസ്ഥാനമായി വള്ളുവാനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗ നൈസേഷന്‍ ഓഫീസ് ചൂരക്കാട്ട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരം ഭിച്ചു.
കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യം വെച്ച് ്നബാര്‍ഡിന്റെയും ഐ.സി.ഡി.സി യുടെയും സാങ്കേതിക സാമ്പത്തിക സഹായ – സഹകരണത്തോടെ നിരവധി പദ്ധതികളാ ണ് വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ അ ലനല്ലൂരില്‍ നടപ്പിലാക്കുകയെന്ന് സംഘം ഭാരവാഹികള്‍ അറിയി ച്ചു.അലനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരേയും പങ്കെടുപ്പി ച്ച് അടുത്ത മാസം വിപുലമായ കര്‍ഷിക സെമിനാര്‍ സംഘടിപ്പി ക്കും.കര്‍ഷകര്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍,അവയ്ക്കുള്ള പരിഹാരം,മികച്ച കര്‍ഷകരെ കണ്ടെത്തല്‍,നൂതന കൃഷി രീതികള്‍ പരിചയ പ്പെടുത്തല്‍ തുടങ്ങിയവ സെനിനാറില്‍ ഉണ്ടാകും. കര്‍ഷക രെ കൃഷിയില്‍ പിടിച്ചു നിറുത്തുന്നതിനും പുതിയ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ട് വരുന്നതിനുമുള്ള കര്‍മ്മ പരിപാടികള്‍ സംഘം നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഓഫീസ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത നിര്‍വഹിച്ചു.വിഎഫ്പിഒ ചെയര്‍മാന്‍ കാസിം ആലായന്‍ അധ്യ ക്ഷനായി.കര്‍ഷക ശ്രീ അവാര്‍ഡ് ജേതാവ് പി ഭുവനേശ്വരിയെ ആദരിച്ചു.പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, പഞ്ചായത്ത് വൈ സ് പ്രസിഡണ്ട് കെ.ഹംസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍എം. മെഹര്‍ ബാന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, ബഷീര്‍ തെക്കന്‍, വി. അബ്ദുല്‍ സലീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത വിത്ത നോട്ടില്‍, പി.മുസ്തഫ, എ. ആയിഷാബി, വിവിധ രാഷ്ട്രീയ സാമൂഹി ക സംഘടനകളെ നേതാക്കളായ റഷീദ് ആലായന്‍, കെ.എ. സുദര്‍ ശനകുമാര്‍,കെ.വേണു മാസ്റ്റര്‍,ടോമി തോമസ്, കെ.രവികുമാര്‍, കെ. ഹബീബുള്ള അന്‍സാരി,വി.അജിത് കുമാര്‍,കെ.ഹരിദാസ് എന്നി വര്‍ സംസാരിച്ചു.സംഘം സെക്രട്ടറി കെരിം അലനല്ലൂര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ യു. അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. ഡയറ ക്ടര്‍മാരായ ഷെരീഫ് പാലക്കണ്ണി, വി.സി. കൃഷ്ണദാസ്, ബി. മുനവ്വര്‍ അഹമ്മദ്, സി. ഭരത്,എസ്.കെ.ശശിപാല്‍,വിനീത,സിദ്ധീഖ് കളത്തി ല്‍,ഫസ്‌ന കെ.യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.