മണ്ണാര്‍ക്കാട്: സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേ ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21 ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരി ക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസന ത്തിനായി എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.6000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. കേരള ബാങ്ക് 1025 കോടി രൂപയും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കും മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഉള്‍പ്പെടെയുള്ള മറ്റ് ബാങ്കുകള്‍ 4975 കോടി രൂപയും വിവിധ നിക്ഷേപങ്ങളിലൂടെ സമാഹരിക്കും. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കും. പ്രാഥമിക സഹകരണ സംഘ ങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷി ക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീക രിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലു മാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്. കേരള ബാങ്കും നിക്ഷേപ സമാഹരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ സഹകരണ സംഘങ്ങള്‍, നിക്ഷേപ ഗ്യാരന്റി സ്‌കീമിലേയ്ക്ക് വിജ്ഞാപനം ചെയ്തതും എന്നാ ല്‍ വിഹിതം അടയ്ക്കാത്തതുമായ സഹകരണ സ്ഥാപനങ്ങളെയും ക്യാമ്പയ്ന്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധ തികള്‍ പ്രാദേശിക തലത്തില്‍ സഹകരണ സംഘങ്ങള്‍ ആരംഭി ക്കും. സംഘങ്ങളുടെ പ്രവര്‍ത്തന പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സംഘത്തില്‍ നിക്ഷേപമുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. ഇതിനോടൊപ്പം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അധിക പലിശ നല്‍കുകയും അവരുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രചാ രണങ്ങള്‍ നടത്തുകയും ചെയ്യും.നിക്ഷേപങ്ങള്‍ക്ക് സഹകരണ രജി സ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും. യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷി ക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കു ന്നുണ്ട്. സഹകരണ മേഖലയില്‍ നടപ്പിലാക്കുന്ന ആധുനിക ബാങ്കിം ഗ് സംവിധാനങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ സുരക്ഷിതത്വ ത്തെ കുറിച്ചും സാമ്പത്തിക മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങ ളുടെ ഇടപെടലുകളെ കുറിച്ചും കേരള ബാങ്കിന്റെ ആഭിമുഖ്യത്തി ല്‍ വ്യാപകമായ പ്രചാരണം നടത്തും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 21 ന് വൈകിട്ട് നാലിന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകുന്ന ചടങ്ങി ല്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വി.ജോയ് എംഎല്‍എ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, പെന്‍ഷന്‍ ബോര്‍ ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, എംപ്ലോയിസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍ കുമാര്‍, നിക്ഷേപ ഗ്യാര ന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി. സതീഷ് ചന്ദ്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!