മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് ഇരു ഡോസ് വാക്‌സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ അറിയിച്ചു. ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ ഇതോ ടെ 85 ശതമാനമായി15.6 % പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ലഭ്യ മായി.18 വയസ്സിന് മുകളിലുള്ള വരില്‍ 100% (2144464)പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് അധി കൃതര്‍ അറിയിച്ചു. 79% (857979) പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ലഭ്യ മായി. ഒന്ന്, രണ്ട്,മൂന്ന് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ 3690 862 പേര്‍ കോവിഷില്‍ഡും, 485787 പേര്‍ കൊവാക്സിനും, 2730 പേര്‍ സ്പുട്നിക് വി യുമാണ് സ്വീകരിച്ചത്.18-44 വരെ പ്രായ പരിധിയിലുള്ള 1088327 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 99 ശതമാനം (1080404), പേര്‍ ഒന്നാം ഡോസും,79 ശതമാനം (491087) പേര്‍ ഒന്ന്, രണ്ട് ഡോസു കളും സ്വീകരിച്ചു. 45 -59 വരെ പ്രായപരിധിയിലുള്ള 618856 പേരാണ് ജില്ലയില്‍ ഉള്ളത് . ഇതില്‍ 88 ശതമാനം (546558) പേര്‍ ഒന്നാം ഡോ സും,491087 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 60 ന് മുകളി ല്‍ പ്രായമുള്ള 439346 പേര്‍ ഒന്നാം ഡോസും,397738 പേര്‍ ഒന്ന്,രണ്ട് ഡോസുകളും, 41225 പേര്‍ മൂന്നാം ഡോസും വാക്‌സിനുകള്‍ സ്വീക രിച്ചിട്ടുണ്ട്.