പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മല എക്കോ ടൂറിസ പ്രദേശം അല്ലാത്ത തിനാല്‍ പ്രസ്തുത പ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെ ന്നും ഇപ്രകാരം പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശ വാസികള്‍ക്ക് ആ വശ്യമായ ബോധവത്കരണം നല്കാനും വനം, പൊലീസ്, ഗ്രാമപഞ്ചാ യത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശം നല്‍കി.

അപകട മേഖലയായ മലമ്പുഴ കൂമ്പാച്ചി മലയില്‍ ആളുകള്‍ കയറു ന്നത് നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന തിനും വേണ്ട തീരുമാനങ്ങള്‍ എടുക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം.മലയിലേക്ക് അ നധികൃതമായി പ്രവേശിക്കുന്ന തദ്ദേശവാസികള്‍ക്കെതിരെയും വി നോദസഞ്ചാരികള്‍ക്കെതിരെയും ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ഇവര്‍ക്കെതിരെ പിഴ ഈടാക്കാനും വനം, പോലീസ് വകുപ്പു കള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.ഈ പ്രദേശ ത്ത് പ്രവേശിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷ നടപടികള്‍ സംബ ന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ഓണ്‍ലൈന്‍,ഓഫ്ലൈന്‍ മാധ്യമങ്ങളിലൂ ടെയും പ്രചരിപ്പിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വനം, പോ ലീസ്, പഞ്ചായത്ത് വകുപ്പ്, അധികൃതര്‍ നടപടികള്‍ സ്വീകരിക്ക ണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

പ്രസ്തുത സ്ഥലത്ത് ആവശ്യമായ പട്രോളിംഗ് നടത്തുന്നതിനും പോ ലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുവേണ്ട നടപ ടികള്‍ ജില്ലാ ഫയര്‍ ഫോഴ്‌സ് സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.സ്ഥലത്തെ അപകടസാധ്യത യെക്കുറിച്ചും ശിക്ഷാ നടപടികളെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധസ്ഥല ങ്ങളില്‍ സ്ഥാപിക്കേണ്ടതും അതിന്റെ ചെലവ് പഞ്ചായത്ത് ഫണ്ടി ല്‍നിന്ന് വിനിയോഗിക്കേണ്ടതു മാണ്.കൂമ്പാച്ചി മലയില്‍ കുടുങ്ങി ആളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പോലീസ്, വനം, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, തദ്ദേശവാ സികള്‍ എന്നിവരെ കലക്ടര്‍ അഭിനന്ദിച്ചു.

എ.ഡി.എം.കെ. മണികണ്ഠന്‍, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വ നാഥ്, പാലക്കാട് ഡി. എഫ്. ഒ. കുറ ശ്രീനിവാസ്, ജില്ലാ ഫയര്‍ ഓഫീ സര്‍ വി.കെ റിതീജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവല്‍, സിവില്‍ ഡിഫന്‍സ് പ്രതിനിധി വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!