കാഞ്ഞിരപ്പുഴ: നവീകരണമാരംഭിച്ച് നാലു വര്‍ഷമായിട്ടും ചിറയ്ക്ക ല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് പണി പൂര്‍ത്താക്കാത്തതിനെതിരെ കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണി റ്റ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ചിറയ്ക്കല്‍പ്പടി ജംഗ്ഷ നില്‍ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പുഴ ഡാം വരെ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മുപ്പതിനായിരത്തില്‍പ്പരം ജനസംഖ്യയുള്ള കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡാണ്. കാഞ്ഞിര പ്പുഴ ഡാം,ഉദ്യാനം,ശിരുവാണി ഡാം മലയോര മേഖലകളായ പൂ ഞ്ചോല,ഇരുമ്പകച്ചോല,വാക്കോടന്‍,പാലക്കയം തുടങ്ങിയ സ്ഥല ങ്ങൡലേക്കും നിര്‍ദിഷ്ട അട്ടപ്പാടി ബദല്‍ റോഡും ഈ റോഡില്‍ കൂടിയാണ് കടന്ന് പോകുന്നത്.ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരി ക്കുമെന്ന് അറിയിച്ച് 2018ല്‍ 32 കോടി രൂപ ചെലവില്‍ നിര്‍മാണം ആരംഭിച്ച റോഡ് പ്രവൃത്തി എങ്ങുമെത്താതെ നില്‍ക്കുകയാണ്. നിര്‍മാണ തടസം നേരിട്ട് നില്‍ക്കുന്നതിനിടെ കരാറുകാരന്‍ പ്രവൃ ത്തി ഉപേക്ഷിച്ച് പോവുകയും ചെയ്തു.
റോഡിന്റെ ദുരവസ്ഥ നാട്ടുകാരേയും വ്യാപാരികളേയും കാഞ്ഞി രപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളേയും ഒരു പോലെ പ്രയാസപ്പെടുത്തുന്നുണ്ട്.റോഡിന്റെ ദുരവസ്ഥയ്‌ക്കെതിരെ പ്രാദേശിക ഹര്‍ത്താലടക്കം നടന്നിരുന്നു.റോഡ് പണിയിലെ അപാ കതകളും പണി പൂര്‍ത്തീകരിക്കാത്തതും സംബന്ധിച്ച് പൊതുമരാമ ത്ത് വകുപ്പ് മന്ത്രിക്ക് രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടികളു ണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാപാരികള്‍ കോടതിയെ സമീപി ക്കാന്‍ ഒരുങ്ങുന്നത്.ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ യൂണിറ്റ് ഭാര വാഹികളായ ജോര്‍ജ് നമ്പുശ്ശേരി,ബിജുമോന്‍,പ്രകാശ് ട്രെമി,സുനി ല്‍ എന്നിവര്‍ എറണാകുളത്തെത്തി ഹൈക്കോടതി അഭിഭാഷകന് വക്കാലത്ത് നല്‍കി.ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടെങ്കി ലും നിര്‍ത്തിവെച്ച പണികള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാ ണ് വ്യാപാരികളും നാട്ടുകാരും.