അലനല്ലൂര്‍: സംസ്ഥാനത്തെ വ്യാപാരി സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ വിയോഗത്തില്‍ അനുശോചി ച്ച് ചന്തപ്പടി ജംഗ്ഷനില്‍ യോഗം ചേര്‍ന്നു.വ്യാപാര സമൂഹത്തിന് മാത്രമല്ല പൊതു സമൂഹത്തിനും നസിറുദ്ദീന്റെ സേവനങ്ങള്‍ വില പ്പെട്ടതായിരുന്നുവെന്നും വിയോഗം തീരാ നഷ്ടമാണെന്നും യോ ഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.അലനല്ലൂരിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നസിറുദ്ദീ ന്റെ നാലര പതിറ്റാണ്ടു കാലത്തെ സേവനങ്ങളും നേതൃത്വപാടവ ത്തെയും കുറിച്ച് അനുസ്മരിച്ചു.യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ ക്കി അധ്യക്ഷനായി.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടോമി തോമസ്,വേണുഗോപാലന്‍ മാസ്റ്റര്‍,റഷീദ് ആലായന്‍,രവികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായത്ത് മെ മ്പര്‍മാരായ വി അബ്ദുള്‍ സലീം,ബഷീര്‍ തെക്കന്‍,ഗ്രാമ പഞ്ചായത്ത് അംഗം പി മുസ്തഫ,മുന്‍ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് തെക്കേക്കൂറ്റ്, സലീം,യൂസുഫ് ചോലയില്‍, ഹസ്സന്‍കുട്ടി, സുബൈര്‍, അബ്ദുറഹ്മാന്‍, സമദ്,ഹംസ,നാഷാദ്,സുലൈമാന്‍,അന്‍വര്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.നജീബ് അനുശോചന പ്രമേയം അവതരിപ്പിച്ചു.