മണ്ണാര്‍ക്കാട്:കണ്ണമ്പ്ര പാപ്‌കോസിന്റെ ഓണററി സെക്രട്ടറിയായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പു രുഷോത്തമനെ തെരഞ്ഞെടുത്തു.അടുത്ത ദിവസം ചുമതലയേല്‍ ക്കും.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായ എം പുരുഷോത്തന്‍,താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈ റ്റി പ്രസിഡന്റും കെസിഇയു ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമാണ്. ജില്ലയിലെ മികച്ച സഹകാരിയാണ്.കേരളത്തിലെ സഹകരണ ബാ ങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലായ മുറ്റത്തെ മുല്ല വായ്പാ പദ്ധതി യുടെ ഉപജ്ഞാതായ എം പുരോഷത്തമനാണ് പാപ് കോസ് എന്ന ആ ശയത്തിനും വിത്തിട്ടത്.പേരും ലോഗോ യുമെല്ലാം രൂപകല്‍ പ്പന ചെ യ്യപ്പെട്ടതും മണ്ണാര്‍ക്കാട് നിന്നാണ്.പാപ്‌കോസ് റൈ സ് മില്ലിന്റെ ഭൂമി വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് സിപിഎം കണ്ടെത്തി പുറത്താക്കിയ ഓണററി സെ ക്രട്ടറി ആര്‍ സുരേന്ദ്രന് പ കരമാണ് പുരുഷോത്തമനെ നിയമിച്ചത്.
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ചേര്‍ന്നു രൂപവ ത്കരിച്ച പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രൊസസ്സിംഗ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കണ്ണമ്പ്രയില്‍ ആധുനിക അരിമില്‍ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ ആദ്യ സൈലോ-മോഡേണ്‍ റൈസ് മില്‍ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായവുമുണ്ട്.ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 200 മെട്രിക് ടണ്‍ നെല്ല് സംസ്‌കരിച്ച് അരിയാ ക്കാന്‍ സംവിധാനമുള്ള മില്ലിന് സംഘത്തിന്റെ ഓഹരി ഉള്‍പ്പടെ 75.04 കോടി രൂപയാണ് ആകെ ചെലവ്.രണ്ട് വര്‍ഷം വരെ നെല്ല് കേടു കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന 2,500 മെട്രിക് ടണ്‍ സംഭ രണശേഷിയുള്ള ആറ് സംഭരണികളും മില്ലില്‍ ഒരുക്കുന്നുണ്ട്. ജി ല്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് നിയുക്ത ഓണററി സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.