പാലക്കാട്:കോവിഡ് മരണാനന്തര ധനസഹായത്തിന് ആശ്രിതര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന് ജില്ല യിലെ എല്ലാ വില്ലേജ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, പാലക്കാട് ജില്ലാ ട്രഷറി നാളെ (ജനുവരി 30) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടി യായ കെ. മണികണ്ഠന്‍ ഉത്തരവിട്ടു. നിലവില്‍ ഞായറാഴ്ചകളില്‍ നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ വില്ലേജ് ഓ ഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, ജില്ലാ ട്രഷറിയില്‍ ജോലിക്ക് എ ത്തുന്ന ജീവനക്കാരെയും കോവിഡ് മരണാനന്തര ധനസഹായത്തി ന് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പോകുന്നവരുടെയും രേഖകള്‍ പരിശോധിച്ച് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നി വാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!