വകുപ്പുതല ധനവിനിയോഗം 84.96%, ജില്ല ഒന്നാമത്
പാലക്കാട്: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്തല ധനവിനിയോഗം കാര്യക്ഷമമാക്കാന്‍ ജില്ലാ ക ലക്ടര്‍ മൃണ്‍മയി ജോഷി ജില്ലാ വികസന സമിതി ഓണ്‍ലൈന്‍ യോഗ ത്തില്‍ നിര്‍ദ്ദേശം നല്‍കി.അതേ സമയം വകുപ്പ് തല പദ്ധതി വിനി യോഗം 84.96% ത്തില്‍ പാലക്കാട് ജില്ലാ സംസ്ഥാനത്ത് ഒന്നാമതായി നില്‍ക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന ധനവി നിയോഗത്തില്‍ ഏഴാമത് സ്ഥാനത്താണെന്ന് ജില്ലാ കലക്ടര്‍ അറിയി ച്ചു.കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ ത്തിനായി ബന്ധപ്പെട്ട് രേഖകള്‍ എല്ലാം ഉള്ളവര്‍ വൈകാതെ അപേ ക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അട്ടപ്പാടിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സമില്ലാതെ നടത്താന്‍ 77 കോളനികളില്‍ 45 എണ്ണത്തിന്റെ നെറ്റവര്‍ക്കും പ്രശ്നം പൂര്‍ത്തി യായതായി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.ബാക്കി 32 എണ്ണത്തിന്റേത് ഫെബ്രുവരി 20 ന് പൂര്‍ത്തിയാക്കും. കെ.ബാബു എം.എല്‍.എ പറമ്പികുളം ഭാഗത്തേയും അഡ്വ.കെ,ശാന്തകുമാരി പൂഞ്ചോല ഭാഗത്തേയും കെ.പ്രേംകുമാര്‍ പൂവക്കോട്, പാലപ്പട കോള നികളിലേയും നെറ്റവര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ പുരോഗതി ചോദിച്ച റിഞ്ഞു.
ആനമൂളിഭാഗത്ത് വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മൃഗ ങ്ങളുടെ വാസസ്ഥലത്തിനടുത്തുള്ള ഭാഗങ്ങളിലെ അടിക്കാട് വെട്ടി യൊതുക്കിയതായി ബന്ധപ്പെട്ട ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. റോഡ് നിര്‍മാണം അറ്റകുറ്റ പണികളുമായി ബന്ധപ്പെട്ട് റോഡ് കുഴി ക്കുന്നതിനും മറ്റുമായി പരസ്പര ധാരണയുണ്ടാക്കാന്‍ വാട്ടര്‍ അതോറി റ്റി പി.ഡബ്ല്യൂ.ഡി അധികൃതര്‍ ബന്ധപ്പെട്ട എം.എല്‍.എ മാരുടെ സാ നിദ്ധ്യത്തില്‍ യോഗംവിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയാ യി. പുറമെ എം.എല്‍.എ മാര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണ പുരോഗതി ചോദിച്ചറിഞ്ഞു.കോങ്ങാട് മണ്ഡലത്തിലെ ഭവനരഹിതരായ ഒന്നര സെന്റ് സ്ഥലം മാത്രമുള്ള ഗുണഭോക്താക്കളെ ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാന്‍ കെ.ശാന്തകുമാരി എം.എല്‍.എ നിര്‍ദ്ദേശിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍എം.പി മാരായ വി.കെ.ശ്രീകണ്ഠ ന്‍,എം.എല്‍. എ മാരായ കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്സിന്‍, കെ. ബാബു, കെ.പ്രേംകുമാര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, പാലക്കാട് ആര്‍.ടി.ഒ ബല്‍പ്രീത് സിംഗ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി, ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതിനിധി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.