മണ്ണാര്‍ക്കാട്: നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ വനിതാ ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ട്രഷറര്‍ സ്ഥാനം രാജിവെച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മു സല്‍മ വനിതാ ലീഗ് പദവി രാജിവെച്ചതിന് പിന്നാലെയാണ് സു ബൈദയുടെ രാജി.നേതാക്കള്‍ക്കു താല്‍പ്പര്യമില്ലാത്തവരെ സംസ്ഥാ ന കമ്മിറ്റി ഉത്തരവിന്റെ മറവില്‍ പുറത്തു നിര്‍ത്തുകയും വേണ്ട പ്പെട്ടവരെ മത്സരിപ്പിക്കാന്‍ ഉത്തരവില്‍ വെള്ളം ചേര്‍ക്കുകകയും ചെയ്‌തെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന ജില്ലാ നേതൃത്വത്തിന് നല്‍കിയ രാജിക്കത്തില്‍ സുബൈദയുടെ ആരോപണം.
മണ്ണാര്‍ക്കാട് പഞ്ചായത്തായിരുന്ന കാലത്ത് പത്ത് വര്‍ഷം സ്ഥിരം സമിതി അധ്യക്ഷയും നഗരസഭയുടെ പ്രഥമ അധ്യക്ഷയുമായിരുന്നു സുബൈദ.മൂന്ന് തവണ മത്സരിച്ചവര്‍ 2020ല്‍ നടന്ന തദ്ദേശ തെര ഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് സുബൈദയെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാ ല്‍ തന്റെ കാര്യത്തില്‍ നിര്‍ദേശം കൃത്യമായി പാലിക്കുകയും മൂന്ന് തവണ മത്സരിച്ച മറ്റൊരു വനിതയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗ ത്വത്തില്‍ നിന്നു വരെ രാജിവെയ്പ്പിച്ച് സ്വതന്ത്ര ചിഹ്നത്തില്‍ മത്സ രിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു.തനിക്ക് സ്ഥാനാര്‍ത്ഥിത്വം നി ഷേധിച്ചതിന്റെ പേരിലല്ല രാജിയെന്നും അങ്ങനെയെങ്കില്‍ തെര ഞ്ഞെടുപ്പ് സമയത്ത് തന്നെ അക്കാര്യം ഉന്നയിക്കുമായിരുന്നുവെ ന്നും സുബൈദ പറഞ്ഞു.
മണ്ണാര്‍ക്കാട് മൂന്നാമത്തെ വനിതാ നേതാവാണ് ലീഗില്‍ നിന്നും പടി യിറങ്ങിയിരിക്കുന്നത്.നേരത്തെ രാജിവെച്ച ഷഹന കല്ലടി പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.രാജി വെച്ചതിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മയെ ലീഗ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.ഇതിനെല്ലാം പിറെക യാണ് എംകെ സുബൈദയുടെയും രാജി.