മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍.ഹം സയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തല ത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എന്‍ ഹംസ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരത്തിന് സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തക നുമായ കെ പി എസ് പയ്യനെടം അര്‍ഹനായി. 5001 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരം റിപ്പബ്ലിക് ദിനമായ 26ന് സമ്മാനി ക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറി യിച്ചു.രാവിലെ 11 മണിക്ക് കുമരംപുത്തൂര്‍ ചുങ്കത്ത് കോവിഡ് പ്രോ ട്ടോകോള്‍ പ്രകാരം തെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രം സം ബന്ധിക്കുന്ന ചടങ്ങില്‍ അഡ്വ എന്‍ ഷംസുദ്ധീന്‍ എം എല്‍ എ അവാ ര്‍ഡ്ദാനം നിര്‍വഹിക്കും.സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ സംബ ന്ധിക്കും.
നാടക പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക ഇടപെടലുകള്‍ , പ രിസ്ഥിതി സംരക്ഷണം, പ്രഭാഷണം തുടങ്ങിയ മേഖലകളിലൂടെ രാ ഷ്ട്രപുരോഗതിയില്‍ കെപിഎസ് നല്‍കിയ സംഭാവനകളെ ആദരി ച്ചാണ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി സര്‍ഗാ ത്മക രംഗത്ത് സജീവമായ കെ പി എസിന് നിരവധി അവാര്‍ഡുക ളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യു ടെ അസി.രജിസ്ട്രാറായിന്നു.സക്കീനയാണ് ഭാര്യ. ഷമീര്‍ ബാബു, സുനീര്‍ ബാബു മക്കളാണ്.
