കോട്ടോപ്പാടം: സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, എസ്എസ്‌കെ ,മണ്ണാ ര്‍ക്കാട് ബിആര്‍സി, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹായ ത്തോടെ വടശ്ശേരിപ്പൂറം ഇഎംഎസ് പബ്ലിക് ലൈബ്രറിയില്‍ പ്രാദേ ശിക പ്രതിഭാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.കുട്ടികളിലെ പാഠ്യ, പാ ഠ്യേതരമേഖലകളിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹനം നല്‍കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിഭാകേന്ദ്രം പ്രവര്‍ത്തിക്കുക.ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍തെക്കന്‍ പ്ര തിഭാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എന്‍ അബൂബക്കര്‍ അദ്ധ്യക്ഷനായി.എസ് എസ് കെ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ മുഹമ്മദാലി പദ്ധതി വിശദീകരിച്ചു.
കെ വിജയകൃഷ്ണന്‍, എം അബ്ബാസ്,കെ ഹംസക്കുട്ടി, കെ രാജന്‍, എന്‍ ജമാലുദ്ദീന്‍, എന്‍ സത്യഭാമ, സി അനഘ, എം ഫാസില്‍, സി രാമന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് പ്രതിഭാകേന്ദ്രം പ്രവര്‍ത്തിക്കുക.
