തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ചകളി ലാണ് കൂടുതല്‍ നിയന്ത്രണം.ഈ മാസം 23,30 തിയതികളില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഏര്‍പ്പെടുത്തുക.അവ ശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.ആശുപത്രികളിലെ കിട ക്കകളുടെ എണ്ണം അനുസരിച്ച് ജില്ലകളെ തരം തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കോവിഡ് അവലോകന യോഗത്തിലെ തീരുമാ നം.
തിരുവനന്തപുരം പാലക്കാട് ഇടുക്കി പത്തനംതിട്ട വയനാട് ജില്ലക ളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുപരിപാടിക ള്‍ക്ക് പൂര്‍ണ വിലക്കാണ്.സ്വകാര്യ ചടങ്ങില്‍ 20 പേര്‍ മാത്രം. മതപര മായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം.വ്യാഴാഴ്ച കേരളത്തില്‍ പ്രതിദിന കോവിഡ് കേസില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 46 387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.രോഗ സ്ഥിരീകരണം നിരക്ക് (ടിപിആര്‍) 40.21. സംസ്ഥാനത്തെ ആകെ മരണം 51,501 ആയി. ചി കിത്സയിലായിരുന്ന 15,388 പേര്‍ രോഗമുക്തി നേടി.സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
