മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ നാല് എഴുത്തുകാരുടെ കൃതികള്‍ ഒരേ സമയം ഒരേ വേദിയില്‍ പ്രകാശനം ചെയ്തു.മനോജ് വീട്ടിക്കാടിന്റെ കിച്ചൂസ് പ്ലാനറ്റ്,എം കൃഷ്ണദാസിന്റെ മുത്തന്‍ കഥകള്‍ എന്നീ ബാല സാഹിത്യങ്ങളും സിബിന്‍ ഹരിദാസിന്റെ നാനോ കഥകള്‍ കഥാ സമാഹാരവും ശിവപ്രസാദ് പാലോടിന്റെ പാന്‍ഡമിക് ഡയറി നോ വലുമാണ് പ്രകാശനം നടന്നത്.ജില്ലാ ലൈബ്രറി കൗണ്‍സില്‍ വിക സന സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് ആരംഭിച്ച പുസ്തകോ ത്സവ ഉദ്ഘാടന ചടങ്ങിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്.സാ ഹിത്യകാരന്‍മാരായ കെ.പി.രാമനുണ്ണി, ടി.ആര്‍ അജയന്‍, രഘുനാഥ് പറളി, ശ്രീകൃഷ്ണപുരം മോഹന്‍ദാസ്, ടി.കെ ശങ്കരനാരായണന്‍, എം. വി മിനി, എ.കെ ചന്ദ്രന്‍കുട്ടി, സാംസ്‌കാരിക പ്രവര്‍ത്തകരായ വി. കെ ചന്ദ്രന്‍, പി.എന്‍ മോഹനന്‍, ടി.കെ നാരായണദാസ്, എം.ഉണ്ണി കൃഷ്ണന്‍, എം.എം.എ ബക്കര്‍ എന്നിവര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
പളളിക്കുറുപ്പ് സ്വദേശിയായ മനോജ് വീട്ടിക്കാട് മണ്ണാര്‍ക്കാട് താലൂ ക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാരനും, കാരാകുര്‍ശ്ശി സ്വദേശി യായ എം. കൃഷ്ണദാസ് അട്ടപ്പാടി ആനവായ് സ്‌കൂളിലെ പ്രധാനാധ്യാ പകനും, എടത്തനാട്ടുകര സ്വദേശിയും ഇപ്പോള്‍ കുമരംപുത്തൂരില്‍ താമസക്കാരനുമായ സിബിന്‍ ഹരിദാസ് മലപ്പുറം ചെമ്മാണിയോട് പി.ടി.എം.യു.പി സ്‌കൂളിലെ അധ്യപകനും, പാലോട് സ്വദേശി ശിവ പ്രസാദ് പാലോട് കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി സ്‌കൂളിലെ അധ്യാ പകനുമാണ്.ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖന ങ്ങളും നിരൂപണങ്ങളും എഴുതുന്നവരാണ് ഇവര്‍.
