പാലക്കാട്: പ്രമുഖ പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്രപുലവര്‍ക്ക് രാജ്യം ആദരിച്ച് നല്‍കിയ പത്മശ്രീ പുരസ്‌ക്കാരം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കൂനത്തറയിലെ വീട്ടിലെത്തി കൈമാറി. വിദേ ശത്ത് പാവക്കൂത്ത് അവതരണത്തിനായി പോയിരുന്ന രാമചന്ദ്രപു ലവര്‍ക്ക ദല്‍ഹിയില്‍ നടന്ന പത്മ പുരസ്‌ക്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ് കഴിഞ്ഞിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ ന്നായിരുന്നു അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിയാതിരുന്നത്. വീട്ടി ല്‍ ഒരുക്കിയ പരിപാടിയില്‍ ജില്ലാ കലക്ടര്‍ പത്മശ്രീ പുരസ്‌കാര ചി ഹ്നങ്ങള്‍ രാമചന്ദ്രപുലവരെ അണിയിച്ചു. പുരസ്‌ക്കാര പത്രം കൈമാ റി. പാവക്കൂത്ത് കലയെ ജനകീയമാക്കുന്നതില്‍ രാമചന്ദ്രപുലവരു ടെയും അദ്ദേഹത്തിന്റെ പരമ്പരയുടെയും ശ്രമങ്ങളെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. പുരസ്‌ക്കാരം നാടിനും പാവക്കൂത്ത് കലയ്ക്കും സമര്‍ പ്പിക്കുന്നതായി രാമചന്ദപുലവര്‍ പറഞ്ഞു. മക്കളായ രാജീവ് പുലവ ര്‍,രജിത രാമചന്ദ്രപുലവര്‍, രാഹുല്‍പുലവര്‍, രാമചന്ദ്രപുലവരുടെ ഭാര്യ രാജലക്ഷ്മി, അമ്മ ഗോമതി തുടങ്ങി കുടുംബാംഗങ്ങളും നാട്ടു കാരും പാവക്കൂത്ത് കലാകാരന്‍മാരും ഒറ്റപ്പാലം തഹസില്‍ദാര്‍ അ ബ്ദുള്‍ മജീദും പങ്കെടുത്തു. തുടര്‍ന്ന് ഒരുക്കിയ പാവക്കൂത്ത് നാടകം ജില്ലാ കലക്ടറും സംഘവും കണ്ടാണ് മടങ്ങിയത്.