കുമരംപുത്തൂര്‍:എംഇഎസ് കല്ലടി കോളേജിലെ എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സ്പര്‍ശം 2021 ലഹരിവിരുദ്ധ കാമ്പയി ന്‍ ശ്രദ്ധേയമായി.ലഹരിയുടെ ഇരുട്ടിലാഴ്ന്നവര്‍ക്ക് വെളിച്ചം പക രാനായി വിമുക്തി ജ്വാലയും തെളിയിച്ചു.കുമരംപുത്തൂര്‍ ടൗണില്‍ ഫ്‌ളാഷ് മൊബും അരങ്ങേറി.
ഒത്ത് ചേര്‍ന്ന് ജോലി ചെയ്തും കളിചിരികളും പാട്ടും നൃത്തവുമായി നടന്ന ഉജ്വല സപ്തദിന സഹവാസ ക്യാമ്പ് എന്‍എസ്എസ് വളണ്ടിയര്‍ മാര്‍ക്ക് നവോന്‍മേഷം പകരുകയാണ്.വൈവിധ്യമാര്‍ന്ന പ്രവര്‍ത്ത നങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.കുമരംപുത്തൂര്‍ വട്ടമ്പല ത്ത് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് സമീപത്ത് കുന്തിപ്പുഴ യില്‍ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് താത്കാലിക തടയണ നിര്‍മിച്ച് നാടി ന് തുണയായി.യുവത്വം സ്ത്രീ സുരക്ഷയ്ക്കും തുല്യനീതിയ്ക്കും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാമ്പ് ആരംഭിച്ചത്.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ലക്ഷ്മിക്കുട്ടി ക്യാമ്പ് ഉദ്ഘടാനം ചെയ്തു.വാര്‍ഡ് മെമ്പറും സ്വാഗത സംഘം ചെയര്‍ മാനുമായ മുഹമ്മദ് ഷമീര്‍ ടികെ അധ്യക്ഷനായി.പഞ്ചായത്ത് സ്ഥി രം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍,ജിഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപിക സൂസമ്മ എന്‍കെ,സ്റ്റാഫ് പ്രതിനിധി സിദ്ദീഖ് പാറക്കോ ട്ടില്‍,രമേഷ് നാവായത്ത്,റഷീദ് കുമരംപുത്തൂര്‍, അസീസ്, ശ്രീകുമാ ര്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ലൈല അബ്ദുള്ള, ശ്രീ നിവാസന്‍ കെ.പി,വളണ്ടിയര്‍ സെക്രട്ടറി മുഹമ്മദ് തസ്ലിം,ഹരതി കെപി എന്നിവര്‍ സംസാരിച്ചു.
കുമരംപുത്തൂരില്‍ നടന്ന ലഹരി വിരുദ്ധ കാമ്പയിനില്‍ എക്‌സൈ സ് പ്രിവന്റീവ് ഓഫീസര്‍ ഷനോജ് കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കോളേജ് പ്രിന്‍സിപ്പാല്‍ പ്രൊഫ എഎം ശിഹാബ് സംബന്ധിച്ചു.എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ ശ്രീനിവാസന്‍ കെപി,ലൈല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.