തിരുവനന്തപുരം: ഭൂ-ഭവന രഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടു ള്ള ലൈഫ് മിഷൻ മൂന്നാംഘട്ടത്തിന് പൊതുസമൂഹത്തിന്റെ പങ്കാ ളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന പേരിൽ വിപുലമാ യ ക്യാമ്പയിൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2021-22 മുതലുള്ള മൂന്ന് വർഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് സ്ഥലം ലഭ്യമാക്കുക എന്ന വലി യ ലക്ഷ്യമാണ് സർക്കാരിന് മുന്നിലുള്ളത്. സർക്കാർ സംവിധാന ത്തിലൂടെ മാത്രം ഇത് സാധ്യമാക്കാനാവില്ലെന്ന് കണ്ടാണ് പൊതുസ മൂഹത്തിന്റെ പങ്കാളിത്തം ഉറപ്പിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന വിപുലമായ ക്യാമ്പയിൻ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മനസ്സോടിത്തിരി മണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടനം 30ന് എറണാ കുളം ടൗൺഹാളിൽ നടക്കും.
1000 ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി ഒരാൾക്ക് പരമാവധി 2.5 ലക്ഷം രൂപ എന്ന നിലയിൽ 25 കോടി രൂപ ഗുണഭോക്താക്കൾക്ക് ന ൽകാനായി ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മുന്നോട്ടുവന്നിട്ടുണ്ട്. നെല്ലി ക്കുഴി ഗ്രാമപഞ്ചായത്തിലെ പ്രവാസിയായ സമീർ പി ബി അമ്പത് സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഈ അനുകരണീയ മാതൃക കൾക്ക് തുടർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വേദിയിൽ ഭൂരഹി തരെ ചേർത്തുനിർത്താൻ സന്നദ്ധരായവർ ധാരണാപത്രം കൈമാ റുമെന്ന് മന്ത്രി അറിയിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലു ള്ളവർ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിനിനോട് മികച്ച രീ തിയിൽ പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി വ്യക്ത മാക്കി.