പാലക്കാട്:കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ത്തോടനുബന്ധിച്ച് പ്രത്യേക ന്യൂ ഇയര്‍ ആഘോഷരാവ് സംഘടിപ്പി ക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ.ഉബൈദ് അറിയിച്ചു. ബസ് ഓണ്‍ ഡിമാന്റ്,നാട്ടിന്‍പുറം ബൈ ആനപ്പുറം ഉല്ലാസയാത്ര എ ന്നിവയ്ക്കുശേഷമുള്ള കെ.എസ്. ആര്‍. ടി. സിയുടെ പുതിയ സംരംഭ മാണിത്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

കൊച്ചി ബോള്‍ഗാട്ടിയില്‍ കെ.എസ്.ഐ.എന്‍.സി നെഫര്‍റ്റിറ്റി ക്രൂ യിസില്‍ ജനുവരി ഒന്നിന് രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ ഒന്ന് വരെ അഞ്ച് മണിക്കൂര്‍ നേരത്തേയ്ക്കാണ് ആഘോഷ പരിപാടികള്‍. രാ ത്രി ഏഴു മുതല്‍ കപ്പലിലേക്ക് കയറുന്നതിനായുള്ള പരിശോധന ആരംഭിക്കും. 11 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് 3499 രൂപ, അഞ്ചിനും 10 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 1999 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. പാലക്കാട് ജില്ലയില്‍ നിന്നും 39 പേര്‍ക്ക് പങ്കെടുക്കാം. എ.സി ബസില്‍ ജനുവരി ഒന്നിന് ഉച്ചയ്ക്ക് 1.30 ന് യാത്ര തിരിക്കും. ആഘോഷ പരിപാടികള്‍ക്ക് ശേഷം അതേ ബസില്‍ പാലക്കാട് തിരിച്ചെത്തിക്കും.

ആഘോഷ രാവില്‍ രണ്ട് ഘട്ടങ്ങളിലായി തത്സമയ പ്രകടനങ്ങള്‍ നടക്കും. ഡിസ്‌കോ – ജോക്കി കോമ്പോ, രസകരമായ ഗെയിമുകള്‍, സംഗീതം, നൃത്തം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഓ രോ ടിക്കറ്റിനും ബുഫെ ഡിന്നര്‍ ഏര്‍പ്പാടാക്കും. കുട്ടികള്‍ക്കായി കളിസ്ഥലവും തിയേറ്ററും ഉണ്ടായിരിക്കും. പുറത്തു നിന്നു കൊണ്ടു വരുന്ന മദ്യം ക്രൂയിസിനുള്ളില്‍ അനുവദിക്കില്ല. അധിക മദ്യപാനം ഉള്ള യാത്രക്കാര്‍ക്ക് പ്രവേശനം പൂര്‍ണമായും നിയന്ത്രിക്കും. നിയമ വിരുദ്ധമായ വസ്തുക്കളും പുകവലിയും പരിപാടിയില്‍ കര്‍ശനമായി നിരോധിക്കുമെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കൂ ടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 8714062425, 9447152425 നമ്പറുകളില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!